കാസര്‍കോട്: 14 കാരിയെ ഉപദ്രവിച്ചുവെന്ന പരാതിയില്‍ യുവാവിനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു.സാജിദ് (39) എന്നയാളെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ മാതാവും സാജിദും സുഹൃത്തുക്കളാണത്രെ. ഈ ബന്ധത്തിന്റെ പേരില്‍ വീട്ടിലെത്താറുള്ള സാജിദ് പെണ്‍കുട്ടിയെ പലതവണ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നു പറയുന്നു. ഭയം കാരണം പെണ്‍കുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല. ശല്യം അസഹനീയമായതോടെ സംഭവം അടുത്ത സുഹത്തുക്കളെയും അധ്യാപികമാരെയും അറിയിച്ചു. ഇതേ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ മുഖാന്തിരമാണ് പരാതി പൊലീസില്‍ എത്തിയതും സാജിദ് അറസ്റ്റിലായതും.







