കാസര്‍കോട്: ലോട്ടറിയടിച്ച പണവുമായി എത്തിയ ആള്‍ യുവതിയെ ഷോള്‍ഡറില്‍ പിടിച്ചതായി പരാതി. 29കാരി നല്‍കിയ പരാതി പ്രകാരം അഡൂര്‍, ചാമക്കൊച്ചിയിലെ നാരായണ (42)നെ ആദൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.
പരാതിക്കാരിക്ക് കഴിഞ്ഞ ദിവസം 5000 രൂപ ലോട്ടറിയടിച്ചിരുന്നു. ഇക്കാര്യം ഏജന്റ് അറിയിച്ചതിനെ തുടര്‍ന്ന് മറ്റൊരാള്‍ വശം സമ്മാനാര്‍ഹമായ ടിക്കറ്റ് ഒരാള്‍ വഴി ഏജന്റിനു എത്തിച്ചുകൊടുത്തു. സമ്മാനത്തുക യുവതിക്കു എത്തിച്ചു നല്‍കുന്നതിനു നാരായണനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇയാള്‍ പണവുമായി വീട്ടിലെത്തിയപ്പോഴാണ് യുവതിയുടെ ഷോള്‍ഡറില്‍ പിടിച്ച് അപമാനിച്ചതെന്നു ആദൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.







