മഞ്ചേശ്വരം: പ്രസിദ്ധമായ ഉദ്യാവരം ആയിരം ജമാഅത്തിൽ അഞ്ചുവർഷത്തിൽ ഒരിക്കൽ നടന്ന് വരാനുള്ള ഉദയാസ്തമന ഉറൂസിന് നാളെ കോടിയേറും. വെള്ളിയാഴ്ച ഉച്ചക്ക് ജുമുഅ പ്രാർത്ഥനക്ക് ശേഷം ആയിരങ്ങളുടെ സാന്നിധ്യത്തിൽ ദർഗ ശരീഫ് കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് പൂക്കുഞ്ഞി തങ്ങൾ ഉദ്യാപുരം പതാക ഉയർത്തും. 25 ന് രാത്രി 8:30 ന് ഉറൂസ് ഉദ്ഘാടന സമ്മേളനം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. ഉറൂസ് കമ്മിറ്റി മുഖ്യരക്ഷാധികാരി സയ്യിദ് അതാവുള്ള തങ്ങൾ എം എ അധ്യക്ഷത വഹിക്കും. മജ്‌ലിസിന് ബദറുസാദാത്ത് അസയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി കടലുണ്ടി തങ്ങൾ നേതൃത്വം നൽകും. ഫാറൂഖ് നഈമി മദ് ഹുറസൂൽ സൂൽ പ്രഭാഷണം നടത്തും. ജനുവരി 3 വരെ നടക്കുന്ന മത വിജ്ഞാന സദസ്സുകളിൽ പ്രമുഖ പ്രഭാഷകരും സാദാത്തുക്കളും സംബന്ധിക്കും. 28ന് രാവിലെ 9 മണി മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. രാത്രി ആയിരങ്ങൾ സംബന്ധിക്കുന്ന ദിക്ർ മജ്ലിസിന് സയ്യിദ് ശിഹാബുദ്ദീൻ അൽ ഹൈദ്രോസി കല്ലറകൾ തങ്ങൾ നേതൃവം നൽകും. 29ന് രാത്രി നടക്കുന്ന ഗ്രാൻഡ് ബുർദ മജ്‌ലിസിന് സയ്യിദ് ത്വാഹാ തങ്ങൾ മറ്റു അന്തർദേശീയ തലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. ജനുവരി 3 വൈകിട്ട് മൂന്നുമണിക്ക് നടക്കുന്ന മാനവ സൗഹൃദ സംഗമത്തിൽ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരും വാഗ്മികളും മത സാമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. രാത്രി 8:30ന് നടക്കുന്ന സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷനും ആയിരം ജമാഅത്ത് ഖാസിയുമായ സയ്യിദുൽ ഉലമ അസ്സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രാർത്ഥന മജ്‌ലിസിന് സയ്യിദ് സുഹൈൽ സഖാഫ് തങ്ങൾ മടക്കര നേതൃത്വം നൽകും. കുമ്മനം നിസാമുദ്ദീൻ അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. 4ന് രാവിലെ പ്രഭാത നമസ്കാരത്തിന് ശേഷം അസ്തമാനം വരെ ലക്ഷങ്ങൾക്ക് അന്നദാനം നൽകുമെന്ന് ഉറൂസ് കമ്മിറ്റി ഭാരവാഹികളായ സയ്യിദ് യു കെ സൈഫുല്ല തങ്ങൾ അൽ ബുഖാരി, സയ്യിദ് മുഹമ്മദ് അതാവുള്ള തങ്ങൾ, ഇബ്രാഹിം ബട്ടർ ഫ്ലൈ, പള്ളികുഞ്ഞി ഹാജി. ഇബ്രാഹിം ഫൈസി, കാദർ ഫാറൂഖ്, ഇബ്രാഹിം ഉമർ ഹാജി, അഹ്മദ് ബാവ ഹാജി, അലികുട്ടി നേഷണൽ, മുക്താർ ഹോസൂർ റഹ്മാൻ ഹാജി തുടങ്ങിയവർ അറിയിച്ചു.







