നിരവധി കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി ഉപ്പള സ്വദേശി മീശ റൗഫ് പിടിയിൽ

മംഗളൂരു: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഉപ്പള സ്വദേശി മംഗളൂരുവിൽ അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞിരുന്ന അബ്ദുൾ റൗഫ് എന്ന മീസ് റൗഫിനെ (48) മംഗളൂരു സിറ്റി പൊലീസ് ആണ് പിടികൂടിയത്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം വർഷങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു. മംഗളൂരുവിലും കേരളത്തിലുമായി 25 ക്രിമിനൽ കേസുകളിൽ പ്രതിയാണ് റൗഫ്. കാവൂർ പൊലീസ് സ്റ്റേഷനിൽ ആയുധ നിയമപ്രകാരം കവർച്ച നടത്താൻ ഗൂഢാലോചന നടത്തിയ കേസും 2020 ൽ കൊണാജെ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അഞ്ച് …

മണിക്കൂറുകൾ കഴിഞ്ഞിട്ടും കാറിലുണ്ടായിരുന്ന ആൾ പുറത്തിറങ്ങിയില്ല; യുവാവ് കാറിൽ മരിച്ച നിലയിൽ, പൊലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് തൊട്ടിൽപ്പാലത്ത് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂതംപാറ സ്വദേശി വിജോ (36) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് മൃതദേഹം കണ്ടത്. വൈകിട്ട് നാലു മുതൽ ഈ കാര്‍ പരിസരത്ത് നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു. കാറിനുള്ളിൽ നിന്നും ആരും ഇറങ്ങാത്തത് കണ്ടതിനെതുടര്‍ന്ന് രാത്രിയിൽ നാട്ടുകാര്‍ ചെന്നു നോക്കിയപ്പോഴാണ് യുവാവിനെ കണ്ടത്. കാറിന്‍റെ പിൻസീറ്റിലെ ഗ്ലാസ് തകര്‍ത്താണ് ഡോര്‍ തുറന്ന് യുവാവിനെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബെംഗളൂരുവിൽ ഷെഫ് ആയി ജോലി …

കേളുഗുഡ്ഡെ അയ്യപ്പ ഭജന മന്ദിരം മേൽശാന്തി സത്യനാരായണ അഡിഗ അന്തരിച്ചു

കാസർകോട്: കേളുഗുഡ്ഡെ ശ്രീ അയ്യപ്പ ഭജന മന്ദിരം മേൽശാന്തിയും കുഡ്‌ലു സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് മുൻ ജീവനക്കാരുനുമായ കുഡ്‌ലു ഗംഗേ ക്രോസ് റോഡിലെ ശ്രീ ദുർഗ നിവാസിലെ സത്യനാരായണ അഡിഗ (73) അന്തരിച്ചു. അസുഖം മൂലം ബുധനാഴ്ച വൈകിട്ട് വീട്ടിലായിരുന്നു അന്ത്യം. 25 വർഷത്തോളമായി കേളുഗുഡ്ഡെ അയ്യപ്പ ഭജന മന്ദിരം മേൽശാന്തിയായിരുന്നു.10 വർഷത്തോളം കുഡ്‌ലു സർവീസ് സഹകരണ ബാങ്കിലെ അറ്റൻഡർ ആയി ജോലിചെയ്തിരുന്നു. ഭാര്യ: ശാന്ത. മക്കൾ: പ്രശാന്ത് അഡിഗ, പ്രദീപ് അഡിഗ. മരുമക്കൾ: ദീപ്തി, …