പാലക്കാട് : പാലക്കാട്ടു കാർ കത്തി അതിനുള്ളിലുണ്ടായിരുന്ന ആൾ വെന്തു മരിച്ചു. കാർ പൂർണമായി കത്തി നശിച്ചു. ധോണി മുണ്ടൂർ വേലിക്കാട് റോഡരുകിൽ വൈകിട്ട് നാലുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് തീ കെടുത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. എന്നാൽ, വേലിക്കാട് സ്വദേശി യുടേതാണ് കാർ എന്ന് പറയുന്നു.സംഭവത്തിനു മുമ്പ് കാറുടമ പെട്രോൾ പമ്പിൽ നിന്നു പെട്രോൾ വാങ്ങിയിരുന്നുവെന്നു സംസാരമുണ്ട്.ഫോറൻസിക് വിദഗ്ധരുൾപ്പെടെ സംഭവസ്ഥലത്തു എത്തിയിട്ടുണ്ട്.







