കാസർകോട്: കേളുഗുഡ്ഡെ ശ്രീ അയ്യപ്പ ഭജന മന്ദിരം മേൽശാന്തിയും കുഡ്‌ലു സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് മുൻ ജീവനക്കാരുനുമായ കുഡ്‌ലു ഗംഗേ ക്രോസ് റോഡിലെ ശ്രീ ദുർഗ നിവാസിലെ സത്യനാരായണ അഡിഗ (73) അന്തരിച്ചു. അസുഖം മൂലം ബുധനാഴ്ച വൈകിട്ട് വീട്ടിലായിരുന്നു അന്ത്യം. 25 വർഷത്തോളമായി കേളുഗുഡ്ഡെ അയ്യപ്പ ഭജന മന്ദിരം മേൽശാന്തിയായിരുന്നു.10 വർഷത്തോളം കുഡ്‌ലു സർവീസ് സഹകരണ ബാങ്കിലെ അറ്റൻഡർ ആയി ജോലിചെയ്തിരുന്നു. ഭാര്യ: ശാന്ത. മക്കൾ: പ്രശാന്ത് അഡിഗ, പ്രദീപ് അഡിഗ. മരുമക്കൾ: ദീപ്തി, രഞ്ജിത. സഹോദരി: രുക്‌മിണി.







