കാസര്‍കോട്: സോഷ്യല്‍മീഡിയ വഴി സമാധാന അന്തരീക്ഷം തകര്‍ക്കും വിധം സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ ചെറുവത്തൂരിലെ വനിതാലീഗ് നേതാവിനെതിരെ ചന്തേര പൊലിസ് കേസെടുത്തു. മടക്കര മുഴക്കീല്‍ സ്വദേശി ഇവി ഷാജിയുടെ പരാതിയിലാണ് നഫീസ പൂമാടത്തിനെതിരെ കേസെടുത്തത്. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു നഫീസ. ഈമാസം 13ന് വോട്ടെണ്ണലിന് പിന്നാലെ ചെറുവത്തൂര്‍ മടക്കരയില്‍ മുസ്ലിം ലീഗ്-സിപിഎം സംഘര്‍ഷം നടന്നിരുന്നു
ഇതിനിടയില്‍ തുരുത്തിയിലെ പള്ളി ആക്രമിച്ചുവെന്ന വ്യാജ പ്രചാരണം നഫീസത്ത് വാട്‌സ്ആപ്പ് വഴി നടത്തുകയായിരുന്നു. വ്യാജ പ്രചാരണത്തിനെതിരെ തുരുത്തി ജമാഅത്ത് കമ്മിറ്റി രംഗത്ത് വന്നിരുന്നു.







