സിനിമ സീരിയല്‍ താരം ചൈത്രയെ തട്ടിക്കൊണ്ടുപോയി; ക്വട്ടേഷന്‍ നല്‍കിയത് ഭര്‍ത്താവ്, ലക്ഷ്യം ഇതായിരുന്നു

ബംഗളൂരു: കന്നഡ സിനിമ സീരിയല്‍ താരം ചൈത്രയെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി. ചൈത്രയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ഹര്‍ഷവര്‍ധന്റെ നിര്‍ദേശപ്രകാരമാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നത്. ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു ചൈത്രയും ഭര്‍ത്താവും. മകളുടെ സംരക്ഷണം തനിക്ക് ലഭിക്കാന്‍ വേണ്ടിയാണ് ചൈത്രയെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് അറിയിച്ചു. കൗശിക് എന്ന വ്യക്തിക്ക് ആണ് ക്വട്ടേഷന്‍ നല്‍കിയത്.
ട്ടിക്കൊണ്ടുപോകലിനായി 20,000 രൂപ അഡ്വാന്‍സായി നല്‍കിയതായും ആരോപിക്കപ്പെടുന്നു. ഡിസംബര്‍ 7ന് മൈസൂരുവിലേക്ക് ഷൂട്ടിങിനായി പോകുമ്പോഴായിരുന്നു കൗശിക്ക് കൃത്യം നടത്തിയത്. മൈസൂരു റോഡ് മെട്രോ സ്റ്റേഷന് സമീപത്തു വച്ച് ചൈത്രയെ ബലമായി കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ഹര്‍ഷവര്‍ദ്ധന്‍ ചൈത്രയുടെ അമ്മയെ വിളിക്കുകയും കുട്ടിയെ അര്‍സികെരെയിലേക്ക് എത്തിച്ചാല്‍ ചൈത്രയെ വിട്ടുതരാമെന്ന് അറിയിക്കുകയും ചെയ്യുകയായിരുന്നു. അതിനിടെ ചൈത്ര തന്റെ സുഹൃത്തായ ഗിരീഷിനെ അറിയിക്കുകയും അയാള്‍ തട്ടിക്കൊണ്ടുപോകലിനെക്കുറിച്ച് ഉടന്‍ തന്നെ കുടുംബത്തെ അറിയിക്കുകയും ചെയ്തു. സംഭവത്തില്‍ ചൈത്രയുടെ സഹോദരി നല്‍കിയ പരാതിയില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
2023 ലാണ് ചൈത്രയും ഹര്‍ഷവര്‍ധയും വിവാഹിതരായത്. ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ എട്ട് മാസമായി ഇരുവരും വേര്‍പിരിഞ്ഞാണ് കഴിയുന്നത്. ശേഷം ചൈത്ര തിരികെ സീരിയല്‍ നടിയായി തുടരുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page