കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ കൊളക്കബയലില്‍ വീടു കത്തി നശിച്ചു. പരേതനായ ഗണപതി ആചാരിയുടെ ഭാര്യ പുഷ്പയുടെ ഉടമസ്ഥതയിലുള്ള അനുഗ്രഹ നിവാസ് ആണ് കത്തി നശിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
വീടുകത്തി നശിച്ചതോടെ എവിടെ കയറിക്കിടക്കുമെന്ന ആശങ്കയിലാണ് പുഷ്പയും കുടുംബവും.








