കണ്ണൂര്‍: പിണറായിയില്‍ ബോംബ് സ്‌ഫോടനം. സിപിഎം പ്രവര്‍ത്തകന് പരിക്ക്. വിപിന്‍ രാജിനാ(25)ണ് പരിക്കേറ്റത്. ഇയാളുടെ കൈപ്പത്തി ചിതറിപ്പോയെന്നാണ് വിവരം. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പിണറായി വേണ്ടുട്ടായി കനാല്‍ കരയിലാണ് സ്‌ഫോടനം നടന്നത്. വലിയ ശബ്ദം കേട്ടാണ് ആളുകള്‍ അവിടേക്ക് എത്തിയത്. അപ്പോഴാണ് പരിക്കേറ്റ നിലയില്‍ വിപിന്‍ രാജിനെ കണ്ടെത്തിയത്. ശരീരത്തിലും പരിക്കുണ്ട്. തുടര്‍ന്ന് വിപിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബോംബ് കൈകാര്യം ചെയ്യുമ്പോഴാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഓലപ്പടക്കം പൊട്ടിയാണ് പരിക്കെന്നാണ് സിപിഎം പ്രാദേശിക നേതൃത്വം പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി







