തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്രിസ്മസ്-പുതുവത്സര ആഘോഷത്തില്‍ അതിഥിയായി നടി ഭാവനയെത്തി. തിരുവനന്തപുരത്തെ നക്ഷത്ര ഹോട്ടലുകള്‍ ഒന്നില്‍ വച്ചാണ് പരിപാടി നടന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടിക്ക് ആതിഥേയത്വം വഹിച്ചു. വിവിധ വിശിഷ്ടാതിഥികള്‍ പങ്കെടുത്തു. മതനേതാക്കള്‍, സാമൂഹിക, സാംസ്‌കാരിക വ്യക്തികള്‍, ഉന്നത ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍ സംബന്ധിച്ചു. ഡിസംബര്‍ 22ന് ലോക് ഭവനില്‍ ക്രിസ്മസ് സ്വീകരണം നടത്തുന്ന കേരള ഗവര്‍ണര്‍ ആതിഥേയത്വം വഹിക്കുന്ന പരിപാടിയില്‍ നിന്ന് വ്യത്യസ്തമാണ് ഈ സര്‍ക്കാര്‍ പരിപാടി. 26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള പോലുള്ള മറ്റ് സര്‍ക്കാര്‍ പരിപാടികളില്‍ ഭാവന മുമ്പ് പ്രത്യേക അതിഥിയായിരുന്നു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് നടിക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡയയില്‍ പങ്കുവെച്ചത്. ‘സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ ബഹു. മുഖ്യമന്ത്രിയ്ക്കും മലയാളത്തിന്റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം’ എന്ന കുറിപ്പിനൊപ്പമാണ് ഭാവനയ്‌ക്കൊപ്പമുള്ള ചിത്രം മന്ത്രി പങ്കുവെച്ചത്.







