മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിബി ജി റാം ജിബില്‍ ആവുന്നു; അണ്‍സ്‌കില്‍ഡ് തൊഴിലാളികള്‍ക്ക് മുഴുവന്‍ ഫണ്ടും കേന്ദ്രം നല്‍കും

ന്യൂഡല്‍ഹി: മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയെ വികസിത് ഭാരത് ജി രാം ജിബില്‍(വിബി ജിരാംജിബില്‍-2025) എന്നു പുനര്‍നാമകരണം ചെയ്യുന്നു. വികസിത് ഭാരത്-ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് ആജീവിക മിഷന്‍(ഗ്രാമീണ്‍) അല്ലെങ്കില്‍ വിബി ജി രാം ജിബില്‍ 2025 എന്നീ പേരുകളില്‍ ഒന്നായിരിക്കും പദ്ധതിയ്ക്ക് പുതുതായി നല്‍കുക. പുതിയ ഘടനയോടുകൂടിയായിരിക്കും പദ്ധതി നടപ്പാവുക. പദ്ധതിയനുസരിച്ച അണ്‍സ്‌കില്‍ഡ് തൊഴിലാളികള്‍കള്‍ക്കുള്ള മുഴുവന്‍ പ്രതിഫലവും കേന്ദ്രസര്‍ക്കാര്‍ നല്‍കും. 2027ല്‍ ഇന്‍ഡ്യയെ വികസിത ഇന്‍ഡ്യയാക്കി വളര്‍ത്തുന്നതിനുള്ള ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതിയുടെ ഘടനയും സാമ്പത്തീക കൈമാറ്റ …

പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസില്‍ ഒടുവില്‍ 16 ദിവസത്തെ റിമാന്‍ഡിനുശേഷം രാഹുല്‍ ഈശ്വറിന് ജാമ്യം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ പീഡനക്കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസില്‍ 16 ദിവസത്തെ റിമാന്‍ഡിനുശേഷം രാഹുല്‍ ഈശ്വറിന് ജാമ്യം. രണ്ടു തവണ ജാമ്യാപേക്ഷ തള്ളിയതിനു ശേഷമാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും 16 ദിവസമായി ജയിലില്‍ കിടക്കുകയാണെന്നും രാഹുല്‍ ഈശ്വര്‍ കോടതിയില്‍ പറഞ്ഞു. അതേസമയം, അന്വേഷണവുമായി സഹകരിക്കാത്തത് കാരണമാണ് രണ്ടുതവണ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയതെന്നു പ്രോസിക്യൂഷന്‍ അറിയിച്ചു. സാക്ഷികളെ സ്വാധീനിക്കരുത്, മറ്റു കേസുകളില്‍ അകപ്പെടാന്‍ പാടില്ല തുടങ്ങിയ …

ബോണ്ടി ബീച്ചില്‍ നടന്ന കൂട്ടവെടിവെപ്പിന് പിന്നില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള പിതാവും മകനും

സിഡ്‌നി: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ബോണ്ടി ബീച്ചില്‍ നടന്ന ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പിതാവും മകനുമെന്ന് പൊലീസ്. പാക്കിസ്ഥാന്‍ സ്വദേശികളായ നവീദ് അക്രം(50) അദ്ദേഹത്തിന്റെ 24 വയസ്സുള്ള മകന്‍ സാജിദ് അക്രം എന്നിവരാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു.രണ്ട് പേര്‍ മാത്രമാണ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും സംഭവത്തില്‍ കൂടുതല്‍ കുറ്റവാളികളെ തേടുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. അക്രമികളില്‍ ഒരാളായ നവീദ് ആക്രമിനെ സംഭവ സ്ഥലത്തുതന്നെ ഉദ്യോഗസ്ഥര്‍ വെടിവച്ചു കൊന്നതായാണ് വിവരം. രണ്ടാമത്തെ പ്രതി സാജിദ് അക്രം ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഒറ്റരാത്രികൊണ്ട് അന്വേഷണത്തില്‍ …

കൊടും തണുപ്പ് ഹൂസ്റ്റണിൽ ഇന്ന് രാത്രി ആദ്യ മരവിപ്പ് താപനില മുന്നറിയിപ്പ് (ഫ്രീസ് വാണിംഗ് )

പി പി ചെറിയാൻ ഹൂസ്റ്റൺ: അമേരിക്കയിൽ ഈ വർഷത്തെ ആദ്യത്തെ ‘ഫ്രീസ്’ (മരവിപ്പ് താപനില) ഇന്ന് രാത്രി ഹൂസ്റ്റണിൽ അനുഭവപ്പെടാനിടയുണ്ടെന്നു അധികൃതർ മുന്നറിയിച്ചു, ഈ സാഹചര്യത്തിൽ, പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നു അധികൃതർ മുന്നറിയിപ്പ് നൽകി. തണുപ്പ് താങ്ങാൻ കഴിയാത്ത ചെടികൾ അകത്തേക്ക് മാറ്റുകയോ കട്ടിയുള്ള തുണികൾ ഉപയോഗിച്ച് മൂടുകയോ ചെയ്യണം . പുറത്തുള്ള വാട്ടർ പൈപ്പുകൾ പൊട്ടിപ്പോകാനുള്ള സാധ്യതയുണ്ട്. പൈപ്പുകൾ ഇൻസുലേറ്റ് ചെയ്യുകയോ, ആവശ്യമെങ്കിൽ അല്പം വെള്ളം തുറന്നുവിടുകയോ ചെയ്യാം. വളർത്തുമൃഗങ്ങളെ രാത്രിയിൽ വീടിനുള്ളിൽ സുരക്ഷിതമായി പാർപ്പിക്കണം …

ഇശൽ ഗ്രാമത്തിലെ കലോത്സവം : മൊഗ്രാൽ മെക് 7′ ഹെൽത്ത് ക്ലബ് മുക്കാൽ ലക്ഷം രൂപ ആദ്യഗഡുവായി കൈമാറി

മൊഗ്രാൽ : നിരവധി കവികൾക്കും കലാപ്രതിഭകൾക്കും ജന്മം നൽകിയ ഇശൽ ഗ്രാമമായ മൊഗ്രാലി ലേക്ക് ആദ്യമായി വിരുന്നെത്തുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വിജയത്തിനു നാട്ടിലെ പ്രഭാത വ്യായാമ കൂട്ടായ്മയായ മൊഗ്രാൽ മെക് 7′ ഹെൽത്ത് ക്ലബ് കൈകോർക്കുന്നു.29, 30, 31 തീയതികളിൽ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങൾ ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിലാണ് . കലാമേളയുടെ ഫണ്ടിലേക്ക് മെക് 7′ അംഗങ്ങൾ സ്വരൂപിച്ച ആദ്യഗഡുവായ 75,000 രൂപയുടെ ചെക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ജയറാം.ജെ,പിടിഎ പ്രസിഡണ്ട് ലത്തീഫ് …

ട്രംപിന്റെ താരിഫ്: യു.എസ്. വ്യാപാരക്കമ്മി കുത്തനെ കുറഞ്ഞതായി അമേരിക്കൻ വാണിജ്യവകുപ്പ്

പി പി ചെറിയാന്‍ വാഷിംഗ്‌ടൺ ഡി സി:വാണിജ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം, പ്രസിഡന്റ് ട്രംപിന്റെ താരിഫ് നയങ്ങൾ കൊണ്ട് യുഎസിന്റെ വ്യാപാരക്കമ്മി 10.9% കുറഞ്ഞ് $52.8 ബില്യണായെന്നു വാണിജ്യ വകുപ്പ് വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇറക്കുമതി നേരിയ തോതിൽ ഉയർന്നെങ്കിലും (0.6%), യുഎസ് കയറ്റുമതി 3.0% വർധിച്ച് മാസങ്ങളിലെ ഏറ്റവും ഉയർന്ന നിലയിലെത്തി ($289.3 ബില്യൺ). താരിഫ് നയം വ്യാപാര രീതികൾ മാറ്റിമറിക്കുകയും അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ആഗോളതലത്തിൽ കൂടുതൽ മത്സരക്ഷമത നൽകുകയും ചെയ്യുന്നതിൻ്റെ സൂചനയായി ഇതിനെ …

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ യുവാക്കള്‍ മദ്യപിച്ച് തമ്മിലടി; ഒരാള്‍ മരിച്ചു; നാല് പേര്‍ അറസ്റ്റില്‍

മംഗലാപുരം: ബ്രഹ്‌മാവര്‍ കോട്ടത്തട്ട് പടുക്കെരെ അഞ്ച് സെന്റ് പ്രദേശത്തുണ്ടായ സംഘര്‍ഷത്തില്‍ 30 കാരന്‍ മരിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. നിസ്സാര കാര്യത്തെ ചൊല്ലി ഒരു കൂട്ടം യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തിലാണ് പടുക്കെരെ സ്വദേശിയായ സന്തോഷ് മൊഗവീര്‍ മരിച്ചത്. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയ സംഘം ഞായറാഴ്ച രാത്രി മദ്യസത്കാരം നടത്തുകയും അതിനിടെയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ സന്തോഷ് മൊഗവീര്‍ സംഭവസ്ഥലത്ത് കുഴഞ്ഞുവീഴുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ മൊഗവീറിനെ ബ്രഹ്‌മാവറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും …

വിനോദയാത്രയ്ക്കിടെ റോഡരികില്‍ മാലിന്യം തള്ളുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ വൈറല്‍; പിന്നാലെ പിഴ അടച്ച് തടി തപ്പാനൊരുങ്ങി അധ്യാപകര്‍, വൃത്തിയാക്കുമെന്ന് ഉറപ്പും നല്‍കി

സുള്ള്യ: പഠന യാത്രയ്ക്കിടെ റോഡരികില്‍ മാലിന്യം തള്ളുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. പിന്നാലെ പിഴ അടച്ച് തടി തപ്പാനൊരുങ്ങി അധ്യാപകര്‍. ഡിസംബര്‍ 12 ന് രാവിലെ സാമ്പാജെയിലാണ് സംഭവം.വിനോദയാത്രയ്ക്കിടെ ബെല്‍ത്തങ്ങാടി താലൂക്കിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ചവറ്റുകൂട്ടയില്‍ നിക്ഷേപിക്കുന്നതിന് പകരം റോഡരികില്‍ തള്ളിയെന്നാണ് ആരോപണം. സംഭവം ഒരു പ്രദേശവാസിയുടെ ശ്രദ്ധയില്‍പ്പെടുകയും ഇക്കാര്യം അധ്യാപകരെ അറിയിക്കുകയും ചെയ്തു. അവശിഷ്ടങ്ങള്‍ ചവറ്റുകൂട്ടയില്‍ നിക്ഷേപിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ സംഘം പ്രദേശവാസിയുടെ നിര്‍ദേശം അവഗണിച്ച് യാത്ര …

കണ്ണൂരില്‍ സ്വകാര്യ ബസ് കത്തി നശിച്ചു; ജീവനക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ വന്‍ദുരന്തം ഒഴിവായി

കണ്ണൂര്‍: ഇരിട്ടിയില്‍ സ്വകാര്യ ബസ് കത്തി നശിച്ചു. വിരാജ്‌പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ പുലര്‍ച്ചെയാണ് അപകടം. വിരാജ് പേട്ടയില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് യാത്രക്കാരാരും ഉണ്ടായിരുന്നില്ല. തീപിടിച്ച ഉടന്‍ തന്നെ ജീവനക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അഗ്നിരക്ഷാ സേന തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബസ് പൂര്‍ണമായും കത്തി നശിച്ചു. അപകടത്തെ തുടര്‍ന്ന് ചുരം റോഡില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.

കുമ്പളയില്‍ ലീഗിനു ലഭിച്ച മഹാഭൂരിപക്ഷം ഭരണനേട്ടത്തിനുള്ള ജനകീയ അംഗീകാരം-യു.പി താഹിറ

കുമ്പള: മുസ്ലിം ലീഗിനെ ജനങ്ങള്‍ വീണ്ടും വന്‍ ഭൂരിപക്ഷത്തോടെ കുമ്പള പഞ്ചായത്തില്‍ അധികാരത്തിലെത്തിച്ചതു കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സംശുദ്ധമായ ഭരണനേട്ടം കൊണ്ടാണെന്നു പഞ്ചായത്ത് പ്രസിഡന്റ് യു.പി താഹിറ പറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയില്‍ ലീഗിന് എട്ട് അംഗങ്ങളായിരുന്നുവെങ്കില്‍ ഇത്തവണ ജനങ്ങള്‍ ലീഗിനെ 13 വാര്‍ഡുകളില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചുവെന്ന് അവര്‍ പറഞ്ഞു. ഭരണത്തില്‍ ഒന്നിച്ചിരുന്നു തീരുമാനങ്ങളെടുത്ത എസ്ഡിപിയും സിപിഎമ്മും ബിജെപിയും പഞ്ചായത്തിനെതിരെ അവസാന നിമിഷം തിരിഞ്ഞു നിന്ന് അഴിമതി ആരോപണം ഉന്നയിച്ചു. എസ്ഡിപിഐയുടെ അഡ്രസ് ഈ …

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനികള്‍ ക്ലാസ് മുറിയില്‍ വച്ച് പരസ്യമായി മദ്യപിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു; ആറു വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍, സംഭവം തമിഴ് നാട്ടില്‍

മധുര: ക്ലാസ് മുറിയില്‍ ഇരുന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനികള്‍ മദ്യപിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ 6 വിദ്യാര്‍ഥിനികളെ സ്‌കൂളില്‍ നിന്നും പുറത്താക്കി. തിരുനെല്‍വേലിയിലെ പാളയംകോട്ടൈയിലുള്ള മുരുകന്‍കുറിച്ചിയിലെ എയ്ഡഡ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം നടന്നത്. വീഡിയോയില്‍, അവര്‍ സ്‌കൂള്‍ മുറിയിലെ തറയില്‍ ഇരുന്നു ഡിസ്‌പോസിബിള്‍ കപ്പുകളില്‍ മദ്യം ഒഴിച്ച് കുടിക്കുന്നത് കാണാം. യൂനിഫോമിലുള്ള 6 വിദ്യാര്‍ഥിനികളാണ് പരസ്യമായി മദ്യപിച്ചത്. അവരില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ ഇത് പകര്‍ത്തിയതായും മറ്റൊരു ആണ്‍കുട്ടി വഴി സോഷ്യല്‍ മീഡിയയില്‍ …

സമസ്ത നൂറാം വാര്‍ഷികം: 28 ന് സന്ദേശ യാത്രയ്ക്ക് സ്വീകരണം; സ്വാഗത സംഘം രൂപീകരിച്ചു

കാസര്‍കോട്: സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ശതാബ്ദി സന്ദേശ യാത്രക്ക് ജില്ലയില്‍ സ്വീകരണം നല്‍കുന്നതിന്റെ ഭാഗമായി പ്രാദേശിക സ്വാഗത സംഘം രൂപീകരിച്ചു. 28 ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തു കോയ തങ്ങള്‍ നയിക്കുന്ന യാത്ര ജില്ലയിലെത്തും. ഉച്ചക്ക് 12 മണിക്ക് തളങ്കരയില്‍ യാത്രയെ സ്വീകരിക്കും.സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹമ്മദ് അല്‍ അസ്ഹരി അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസ്സലാം …

പ്ലസ് ടു വിദ്യാര്‍ത്ഥികളെ കമ്പിയും തടിയും കൊണ്ട് മര്‍ദിച്ച് അധ്യാപകന്റെ ക്രൂരത; ജാമ്യമില്ലാ വകുപ്പു പ്രകാരം പൊലീസ് കേസെടുത്തു

പയ്യന്നൂര്‍: പഴയങ്ങാടിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളെ കമ്പിയും തടിയും കൊണ്ട് മര്‍ദ്ദിച്ച് അധ്യാപകന്റെ ക്രൂരത. ട്രെയിനി അദ്ധ്യാപകനായ ലിജോ ജോണിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പഴയങ്ങാടി പൊലീസ് കേസെടുത്തത്. പയ്യന്നൂര്‍ ബോയ്സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അധ്യാപകന്റെയും സുഹൃത്തിന്റെയും മര്‍ദനത്തിനിരയായത്. ഡിസംബര്‍ 9 നാണ് മര്‍ദ്ദനമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. സംസാരിക്കാനെന്ന വ്യാജേന അദ്ധ്യാപകനും സുഹൃത്തുക്കളും ആണ്‍കുട്ടികളെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികള്‍ വിനോദയാത്ര പോയിരുന്നു. ഈ അധ്യാപകനും ടൂറില്‍ പങ്കെടുത്തിരുന്നു. ബസില്‍ …

ശബരിമല സ്വര്‍ണക്കൊള്ള; തദ്ദേശ തിരഞ്ഞെടുപ്പിനിടെ വൈറലായ പാരഡി ഗാനം പാര്‍ലമെന്റിന് മുന്നില്‍ ആലപിച്ച് യുഡിഎഫ് എംപിമാര്‍

ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തദ്ദേശ തിരഞ്ഞെടുപ്പിനിടെ വൈറലായ പാരഡി ഗാനം യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ ആലപിച്ച് പ്രതിഷേധിച്ചു. ‘സ്വര്‍ണം കട്ടവര്‍ ആരപ്പാ, സഖാക്കളാണേ അയ്യപ്പാ’ എന്ന ഗാനമാണ് നേതാക്കള്‍ പാടിയത്. അമ്പലം വിഴുങ്ങിയായ പിണറായി വിജയന്‍ ഉടന്‍ രാജിവെച്ച്പുറത്തുപോകണമെന്ന മുദ്രാവാക്യവുമുയര്‍ത്തിയായിരുന്നു പ്രതിഷേധം. ശബരിമല വിഷയത്തില്‍ കോടതി നിരീക്ഷണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിഷേധ പ്രകടനം ആവശ്യപ്പെട്ടു. രാവിലെ 10.30 യോടെയായിരുന്നു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റേയും ആന്റോ ആന്റണി എംപിയുടെയും നേതൃത്വത്തില്‍ പാര്‍ലമെന്റിന് മുന്നില്‍ …

നീലേശ്വരത്ത് തെയ്യത്തിന്റെ അടിയേറ്റ് യുവാവ് വീണു; ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കാസര്‍കോട്: പള്ളിക്കരയിലെ ഒരു ക്ഷേത്രത്തിലെ ഉല്‍സവാഘോഷത്തിനിടെ തെയ്യത്തിന്റെ അടിയേറ്റ് യുവാവ് വീഴുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നീലേശ്വരം പള്ളിക്കര പാലരെകീഴില്‍ ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ തെയ്യം വെള്ളാട്ടത്തിനിടയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയില്‍ പൂമാരുതന്‍ ദൈവത്തിന്റെ വെള്ളാട്ടം കെട്ടിയാടുന്നതിനിടെ തെയ്യത്തിന്റെ അടിയേല്‍ക്കുകയായിരുന്നു. വാളും പരിചയുമേന്തിയ തെയ്യത്തിന്റെ തട്ടേറ്റ് ബോധരഹിതനായി വീണ യുവാവിനെ ആളുകള്‍ എടുത്തുകൊണ്ട് പോവുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പരിക്കേറ്റ നീലേശ്വരം സ്വദേശി മനുവിനെ അപ്പോള്‍ തന്നെ ആളുകള്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പ്രാഥമിക ചികിത്സയ്ക്കുശേഷം …

നടിയെ ആക്രമിച്ച കേസില്‍ അതിവേഗ അപ്പീല്‍ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിവേഗ അപ്പീല്‍ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. വിചാരണക്കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായി നടപടികള്‍ ആരംഭിച്ചു. അപ്പീല്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്ത് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സര്‍ക്കാരിന് കത്ത് നല്‍കി. പ്രോസിക്യൂട്ടറുടെ അപേക്ഷ കിട്ടിയാല്‍ നിയമോപദേശം നല്‍കുമെന്ന് ഡിജിപി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അപ്പീല്‍ സാധ്യത പരിശോധിച്ച് ഉടന്‍ തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. അതേസമയം, അതീജീവിതയ്ക്ക് പിന്തുണയുമായി കൂടുതല്‍ നടിമാര്‍ രംഗത്തുവന്നു. നടിയെ ആക്രമിച്ച കേസില്‍ വെള്ളിയാഴ്ചയാണ് കോടതി വിധി പറഞ്ഞത്. പ്രതികളുടെ …

പഞ്ചായത്ത് തിരഞ്ഞെടുപ്പ്: മുസ്ലിം ലീഗിന് മുന്നേറ്റം

കോഴിക്കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനു വന്‍ മുന്നേറ്റം. 2020ല്‍ സംസ്ഥാന വ്യാപകമായി 2131 തദ്ദേശ വാര്‍ഡുകളില്‍ വിജയിച്ചിരുന്ന മുസ്ലിം ലീഗിന് ഈ തിരഞ്ഞെടുപ്പില്‍ 2844 വാര്‍ഡുകള്‍ ലഭിച്ചു.തദ്ദേശ സ്ഥാപനങ്ങളായ കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകള്‍ തുടങ്ങി മത്സരിച്ച എല്ലായിടത്തും മുസ്ലിം ലീഗിന്റെ സീറ്റുകള്‍ വര്‍ധിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ മാത്രം ലീഗിന് 1980 സീറ്റുകളില്‍ നേട്ടം കൊയ്യാന്‍ കഴിഞ്ഞു. നഗരസഭകളില്‍ 510 സീറ്റും കോര്‍പറേഷനുകളില്‍ 34 സീറ്റും ലഭിച്ചു. ബ്ലോക്ക് പഞ്ചായത്തുകളില്‍ ലീഗിന്റെ 269 സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. …

കള്ളാര്‍ പുഞ്ചക്കര കോട്ടക്കുന്നില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പുലിയുടെ ജഡം, വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ സ്ഥലത്തെത്തും

കാസര്‍കോട്: കള്ളാര്‍ പുഞ്ചക്കര കോട്ടക്കുന്നിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പുലിയുടെ ജഡം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് നാട്ടുകാര്‍ കോട്ടക്കുന്നിലെ ചാരാത്ത് ഷാജിയുടെ ആളൊഴിഞ്ഞ പറമ്പില്‍ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. ജഡത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നു കരുതുന്നു. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. കണ്ണൂരില്‍ നിന്ന് വനം വകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ.ബി ഇല്യാസ് റാവുത്തര്‍ സ്ഥലത്തെത്തും. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ രാഹുല്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എംപി …