കുമ്പള:ഇന്ത്യൻ ആർമിയിൽ എട്ടുമാസത്തെ പരിശീലനത്തിനൊടുവിൽ മൊഗ്രാൽ കൊപ്പളത്തെ മുഹമ്മദ് ഹാഷിർ ഇന്ത്യൻ സൈനികനായി അടുത്തമാസം ന്യൂഡൽഹിയിൽ നിയമിതനാകും.
കേന്ദ്രസർക്കാറിന്റെ പുതിയ റിക്രൂട്ട്മെന്റ് പദ്ധതി പ്രകാരമുള്ള “അഗ്നിപഥ്”വഴിയാണ് 4 വർഷത്തേക്ക് ഇന്ത്യൻ ആർമിയിൽ ചേരാൻ മുഹമ്മദ് ഹാഷിറിന് സെലക്ഷൻ കിട്ടിയത്.ഇതിന്റെ പരിശീലനം കഴിഞ്ഞതിന് ശേഷമാണ് ഹാഷിർ അടുത്തമാസം കര സേനയിൽ അംഗമാവുന്നത്.ഇശൽ ഗ്രാമത്തിൽ നിന്ന് ആദ്യമായാണ് ഒരു യുവാവ് ഇന്ത്യൻ ആർമിയിൽ ചേരുന്നത്.വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഹാ ഷിറിന് യാത്രയയപ്പ് നൽകും.
മൊഗ്രാൽ കൊപ്പളം അബ്ദുള്ള(ഉമ്പു)-സുഹ്‌റ ദമ്പതികളുടെ മകനാണ് ഹാഷിർ.സിനാൻ, സയാൻ,റയാൻ മറിയം, സഹോദരങ്ങളാണ്.







