കാസർകോട്: കാസർകോട്ടു വാഗ്ദാനങ്ങൾക്കു പഞ്ഞമില്ല.റോഡ് വക്കിൽ വെച്ചുള്ള മത്സ്യ വില്പനയും,നിലവിലെ മത്സ്യമാർക്കറ്റിലെ ശോചനീയാവസ്ഥയും,സ്ഥല പരിമിതിയും പരിഹരിക്കുമെന്നു 2020 ലെ തിരഞ്ഞെടുപിനു നൽകിയ വാഗ്ദാനം ദിവസങ്ങൾക്കുള്ളിൽ അധികാരത്തിൽ ക്കയറുന്ന ഭരണസമിതിക്കു കരുതിവച്ച് അധികാരം വിട്ടൊഴിയുന്ന കാലാവധി കഴിഞ്ഞ ഭരണസമിതിക്കു മത്സ്യവിതരണക്കാരും വ്യാപാരികളും ഗുണഭോക്താക്കളും നമോവാകം അർപ്പിക്കുന്നു. അസൗകര്യങ്ങൾ കൊണ്ടു വീർപ്പുമുട്ടുന്ന കാസർകോട്ടെ മത്സ്യ മാർക്കറ്റ് ആധുനിക രീതിയിൽ പുതുക്കിപ്പണിയാനുള്ള കഴിഞ്ഞ നഗരസഭയുടെ തീരുമാനം കടലാസിലൊതുങ്ങിയത് നഗരസഭാ തെരഞ്ഞെടുപ്പിൽ ചർച്ചയായി രുന്നു.
കാസർകോട് ടൗണിൽ തന്നെയുള്ള മത്സ്യമാർക്കറ്റിന്റെ ശോചനീയാവസ്ഥ നിരവധി തവണ മത്സ്യ വില്പന തൊഴിലാളികളും, വ്യാപാരികളും നഗരസഭാ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.ഇത് നിലവിലെ ഭരണസമിതിയുടെ കാലത്ത് നടക്കാതെ പോയതിള്ള നീരസം അവർ തെരഞ്ഞെടുപ്പ് സമയത്ത് പ്രകടിപ്പിക്കുകയും ചെയ്തു.
മത്സ്യ മാർക്കറ്റിലേക്ക് പോകുന്ന വഴിവക്കിലും, റോഡിലുമാണ് മത്സ്യ വില്പന നടക്കുന്നത്. മത്സ്യവുമായി മാർക്കറ്റിലെ ലേലസ്ഥലത്തെത്തുന്ന ലോറി,ടെമ്പോ,ഓട്ടോ എന്നിവ റോഡിലെ മത്സ്യ വില്പനയും,അത് വാങ്ങാൻ നിൽക്കുന്ന ഉപഭോക്താക്കളും കാരണം മാർക്കറ്റിനുള്ളിൽകയറാനാവാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.ഇത് പലപ്പോഴും വാക്കേറ്റത്തിനും,വാക്ക് തർക്കത്തിനും കാരണമാവുന്നുമുണ്ട്.
വൃത്തി ഹീനമായി കിടക്കുന്ന മത്സ്യമാർക്കറ്റിൽ ആരോഗ്യവകുപ്പ് നടത്തുന്ന പരിശോധനയിൽ നിരവധി തവണ മത്സ്യ വില്പന തൊഴിലാളികൾക്ക് പിഴശിക്ഷി ച്ചിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തോടെ ആധുനിക രീതിയിൽ പുതിയ നഗരസഭാ ഭരണസമിതിയെങ്കിലും മത്സ്യമാർക്കറ്റ് പുതുക്കിപ്പണിതാൽ അതു നഗരസഭയോടും മാർക്കറ്റിനോടും അതിനെ ആശ്രയിച്ച് ഉപജീവനമാർഗം കണ്ടെത്തുന്ന നൂറു കണക്കിന് പരിഹാരമാകുമെന്ന് മത്സ്യവിതരണക്കാർക്കും വില്പന തൊഴിലാളികൾക്കും , വ്യാപാരികൾക്കും നഗരഹൃദയ ഭാഗത്തെ ആരോഗ്യ മേഖലക്കും മാതൃകാപരമായ മുതൽക്കൂട്ടാകുമെന്ന് നഗര വാസികളും ഗുണഭോക്താക്കളും കരുതുന്നു..
ഫോട്ടോ:കാസർഗോഡ് ടൗണിലെ ശോചനീയാ വസ്ഥയിലായ മത്സ്യ മാർക്കറ്റ് കെട്ടിടവും, റോഡിലെ മത്സ്യ വില്പനയും.







