ഹൃദയാഘാത മരണങ്ങൾക്ക് കോവിഡ് വാക്സിനുമായി ബന്ധമില്ല; ഐസിഎംആറിന്റെ പഠനം ശരിവെച്ച് സംസ്ഥാന ആരോഗ്യവകുപ്പും
തിരുവനന്തപുരം: അടുത്തകാലത്തായി ഹൃദയാഘാതം മൂലം യുവാക്കൾ കുഴഞ്ഞുവീണു മരിക്കുന്ന സംഭവങ്ങൾക്ക് കോവിഡ് വാക്സിനുമായി ബന്ധമില്ലെന്ന ഐസിഎംആറിന്റെ പഠനത്തെ സംസ്ഥാന ആരോഗ്യവകുപ്പ് ശരിവച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി വഴി ഐസിഎംആർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) നടത്തിയ പഠനം ആധികാരികമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ സംസ്ഥാന ആരോഗ്യവകുപ്പും അത് ശരിവെക്കുന്നത്. എന്നാൽ നേരത്തേ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതിരുന്ന യുവാക്കളിലും കുട്ടികളിലും കോവിഡിനുശേഷം ഹൃദയസ്തംഭനം, മറ്റു ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, രക്താതിസമ്മർദം എന്നിവ കൂടിയിട്ടുണ്ടെന്ന് ഡൽഹി എയിംസിന്റെയും മറ്റും …