കാസര്‍കോട് നഗരസഭാ ഭരണം വീണ്ടും യുഡിഎഫിന്; ബിജെപിക്ക് രണ്ട് സീറ്റ് നഷ്ടമായി

കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് നഗരസഭാ ഭരണം യുഡിഎഫ് നിലനിര്‍ത്തി. 39 സീറ്റുകളില്‍ 24 സീറ്റുകള്‍ യുഡിഎഫ് നേടി. ഇതില്‍ 23 സീറ്റുകളും ലീഗിന്റേതാണ്. എന്‍ഡിഎയ്ക്ക് 14 സീറ്റ് ലഭിച്ചു. ബിജെപിക്ക് രണ്ട് സീറ്റ് നഷ്ടമായി. അതേസമയം എല്‍ഡിഎഫ് ഒരു സീറ്റില്‍ നിന്നും 2 സീറ്റ് ആയി വര്‍ധിപ്പിച്ചു. എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥി വിജയിച്ചു. നഗരസഭാ രൂപീകരിച്ചതുമുതല്‍ രണ്ടു തവണ മാത്രമാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. രണ്ട് തവണ ഇടതുപക്ഷം ഭരണം പിടിച്ചിരുന്നു. നിലവില്‍ നഗരസഭയിലെ വലിയ …

നീലേശ്വരം നഗരസഭ വീണ്ടും സിപിഎമ്മിന്

കാസര്‍കോട്: നീലേശ്വരം നഗരസഭാ ഭരണം സിപിഎം നിലനിര്‍ത്തി. നഗരസഭയിലെ 34 വാര്‍ഡുകളില്‍ ഇടതുമുന്നണി 20 സീറ്റിലും, വലതുമുന്നണിക്കു 13 സീറ്റും ലഭിച്ചു. ഒരു സീറ്റില്‍ മറ്റൊരു സ്ഥാനാര്‍ഥിയും വിജയിച്ചു.

പള്ളിക്കരയില്‍ എല്‍ ഡി എഫിന് കേവല ഭൂരിപക്ഷം; എല്‍ ഡി എഫ് -12, യു ഡി എഫിന് -11, ബി ജെ പിക്ക് ഒന്ന്, ബി ജെ പി, യു ഡി എഫിനെ പിന്തുണക്കുമോ? കൗതുക കാഴ്ച കാത്ത് വോട്ടര്‍മാര്‍

കാസര്‍കോട്: പള്ളിക്കര ഗ്രാമപഞ്ചായത്തില്‍ ഇടതു മുന്നണിക്ക് കേവല ഭൂരിപക്ഷം. ആകെയുള്ള 24 സീറ്റുകളില്‍ 12 എണ്ണത്തില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച് തുടര്‍ ഭരണം ഉറപ്പാക്കി. 11 വാര്‍ഡുകളിലാണ് യു ഡി എഫ് വിജയിച്ചത്. പെരുന്തട്ട വാര്‍ഡില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി ജയലക്ഷ്മി വിജയിച്ചു.തച്ചങ്ങാട് വാര്‍ഡില്‍ രണ്ടു വോട്ടുകള്‍ക്കാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. പനയാല്‍ വില്ലേജില്‍ ആദ്യമായിട്ടാണ് ബി ജെ പി സ്ഥാനാര്‍ത്ഥി വിജയിച്ചത്. പനയാല്‍ വാര്‍ഡില്‍ നിന്നു വിജയിച്ച ശോഭയാണ് സി …

കോണ്‍ഗ്രസ് ഭരിച്ച പുല്ലൂര്‍ പെരിയയില്‍ തൂക്കു ഭരണസമിതി

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. കോണ്‍ഗ്രസ് ഭരണം നിലവിലുള്ള പഞ്ചായത്താണിത്. 19 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ക്കു ഒമ്പതു വീതം സീറ്റു ലഭിച്ചു. ഒരു വാര്‍ഡ് ബിജെപി നിലനിറുത്തി. നിലവിലെ പഞ്ചായത്ത് ഭരണസമിതി വൈസ് പ്രസിഡന്റ് എ. കാര്‍ത്യായനി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ നിലവിലെ പഞ്ചായത്തു പ്രസിഡന്റ് സി.കെ അരവിന്ദന്‍ പ്രതിനിധീകരിച്ചിരുന്ന ചാലിങ്കാല്‍ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോറ്റു.ഇതിനൊപ്പം കോണ്‍ഗ്രസിന്റെ സീറ്റായിരുന്ന കൊടവലവും സിപിഎം പിടിച്ചെടുത്തു. കുണിയയില്‍ യു ഡി എഫിലെ …

പനത്തടിയില്‍ സിപിഎമ്മിന്റെ രണ്ട് സിറ്റിങ് സീറ്റുകള്‍ ബിജെപിയ്ക്ക്

കാസര്‍കോട്: പനത്തടി പഞ്ചായത്തിലെ രണ്ട് സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളില്‍ ബിജെപി ജയിച്ചു. ഏഴ്, എട്ട് വാര്‍ഡുകളിലാണ് ബിജെപിക്ക് ജയം. ഏഴാം വാര്‍ഡായ കല്ലപ്പള്ളിയില്‍ ഭവ്യ ജയരാജും എട്ടാം വാര്‍ഡായ നെല്ലിക്കുന്നില്‍ എം ഷിബും വിജയിച്ചു. 173 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഭവ്യ വിജയിച്ചത്. 29 വോട്ടുകള്‍ക്കാണ് ഷിബു വിജയിച്ചത്. പഞ്ചായത്തില്‍ കഴിഞ്ഞ തവണ രണ്ട് സീറ്റുകള്‍ ബിജെപിയ്ക്ക് ലഭിച്ചിരുന്നു.ആകെ 17 സീറ്റുകളാണ് പഞ്ചായത്തിലുള്ളത്. കഴിഞ്ഞ തവണ ഒരു വോട്ടിനാണ് കല്ലപ്പള്ളി ബിജെപിക്ക് നഷ്ടമായത്.

ദേലംപാടിയില്‍ സി പി എം റിബല്‍ സ്ഥാനാര്‍ത്ഥികള്‍ സി പി എം സ്ഥാനാര്‍ത്ഥികളെ അട്ടിമറിച്ചു

കാസര്‍കോട്: സി പി എം ഭരണത്തിലുള്ള ദേലംപാടി പഞ്ചായത്തില്‍ രണ്ട് സി പി എം സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി റിബലുകള്‍ തോല്‍പ്പിച്ചു. ഫലം പുറത്തു വന്ന 7 വാര്‍ഡുകളില്‍ ഒന്നാംവാര്‍ഡായ ഉജംപാടിയില്‍ സി പി എം റിബല്‍ സ്ഥാനാര്‍ത്ഥി ഐത്തപ്പ നായ്ക്ക് 275 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി പി എം സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത്. രണ്ടാം വാര്‍ഡായ ദേലംപാടിയില്‍ സി പി എം റിബലായി മത്സരിച്ച മുസ്തഫ ഹാജി 177 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് സി പി എം സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത്. …

കാറഡുക്ക ബി ജെ പി തൂത്തുവാരി

കാസര്‍കോട്: കാറഡുക്കയില്‍ ബി ജെ പി തൂത്തുവാരി. 11 മണിവരെ ഫലമറിഞ്ഞ എട്ടു വാര്‍ഡുകളില്‍ എട്ടും ബി ജെ പി ക്കു ലഭിച്ചു. 16 വാര്‍ഡുകളാണ് കാറഡുക്ക പഞ്ചായത്തില്‍ ആകെയുള്ളത്. അവശേഷിച്ച വാര്‍ഡുകളില്‍ വോട്ടെണ്ണല്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

ബേഡഡുക്ക പഞ്ചായത്തില്‍ യുഡിഎഫ് അക്കൗണ്ട് തുറന്നു

കാസര്‍കോട്: സിപിഎമ്മിന്റെ ചുവപ്പു കോട്ടയെന്ന് അറിയപ്പെടുന്ന ബേഡഡുക്ക പഞ്ചായത്തില്‍ യുഡിഎഫ് അക്കൗണ്ട് തുറന്നു. നാലാംവാര്‍ഡായ മരുതടുക്കത്ത് കോണ്‍ഗ്രസിലെ കെ അനീഫ കരിയത്താണ് 91 വോട്ടിന്റെ ഭൂരിപക്ഷത്തിന് ചരിത്ര വിജയം നേടിയത്. സിപിഎമ്മിലെ സുജിത്ത് കുമാറിനെയാണ് പരാജയപ്പെടുത്തിയത്.

മുട്ടടയില്‍ എല്‍ഡിഎഫിന് സിറ്റിങ് സീറ്റ് പോയി; വൈഷ്ണ സുരേഷിന് വിജയം, വാര്‍ഡില്‍ യുഡിഎഫ് വിജയിക്കുന്നത് 25 വര്‍ഷങ്ങള്‍ക്കുശേഷം

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന് അട്ടിമറി വിജയം. മുട്ടട വാര്‍ഡില്‍ യുഡിഎഫ് വിജയിക്കുന്നത് 25 വര്‍ഷങ്ങള്‍ക്കുശേഷം. 363 വോട്ട് നേടിയാണ് വൈഷ്ണ വിജയിച്ചത്. 231 വോട്ടാണ് ഇടത് സ്ഥാനാര്‍ത്ഥി അംശു വാമദേവന് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി അജിത് കുമാറിന് 106 വോട്ട് മാത്രമേ നേടാനായുള്ളൂ. വോട്ടര്‍ പട്ടികയില്‍നിന്ന് പേര് വെട്ടിയതിനെത്തുടര്‍ന്ന് വൈഷ്ണയുടെ സ്ഥാനാര്‍ഥിത്വം വിവാദത്തിലായിരുന്നു. ഹൈക്കോടതി വരെ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് വൈഷ്ണയ്ക്ക് വോട്ടവകാശവും സ്ഥാനാര്‍ഥിത്വവും ലഭിച്ചത്. കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റാണ് വൈഷ്ണ. കോര്‍പ്പറേഷില്‍ …

കുമ്പളയില്‍ ലീഗ് ആധിപത്യം; ഫലമറിഞ്ഞ ആറു വാര്‍ഡുകളില്‍ 5 സീറ്റുകള്‍ ലീഗിന്, ഒരു വാര്‍ഡ് ബി ജെ പിക്ക്, കുമ്പോലില്‍ എസ് ഡി പി ഐ സ്ഥാനാര്‍ത്ഥിക്ക് തോല്‍വി

കാസര്‍കോട്: കുമ്പള ഗ്രാമപഞ്ചായത്തില്‍ ഫലം പുറത്തു വന്ന ആറു വാര്‍ഡുകളില്‍ അഞ്ചിടത്തും മുസ്ലീംലീഗ് വിജയിച്ചു. ഒരിടത്ത് ബി ജെ പി വിജയിച്ചു.അഞ്ചാം വാര്‍ഡായ ഉജാറില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി മമത ശാന്താരാമ ആള്‍വ വിജയിച്ചു.ഒന്നാം വാര്‍ഡായ കുമ്പോലില്‍ മുസ്ലിം ലീഗിലെ കൗസര്‍ നൂര്‍ജമാല്‍ വിജയിച്ചു. മുഖ്യ എതിരാളിയായ എസ്ഡിപിഐയിലെ റുഖിയ അന്‍വറിനെയാണ് തോല്‍പ്പിച്ചത്. വാശിയേറിയ പോരാട്ടം നടന്ന ഉളുവാറില്‍ 90ല്‍പ്പരം വോട്ടുകള്‍ക്ക് മുസ്ലിം ലീഗിലെ നാഫിയ വിജയിച്ചു.ബംബ്രാണയില്‍ മുസ്ലിം ലീഗിന്റെ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി എംപി …

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെനി നൈനാൻ അടൂർ നഗരസഭയിൽ തോറ്റു

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെനി നൈനാന് തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി. തെരഞ്ഞെടുപ്പിൽ ഫെനി നൈനാന് തോൽവി. അടൂർ നഗരസഭയിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ഫെനി നൈനാൻ. വാർഡിൽ ബിജെപി സീറ്റ് നിലനിർത്തി. ഫെനി നൈനാൻ മൂന്നാം സ്ഥാനത്താണ്. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സം​ഗ കേസിൽ ഫെനി നൈനാനെതിരെയും ​ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ഹോംസ്‌റ്റേയില്‍ വിളിച്ചുവരുത്തിയായിരുന്നു തന്നെ പീഡിപ്പിച്ചതെന്നും അവിടേയ്ക്ക് കൊണ്ടുപോകാൻ വന്ന രാഹുലിനൊപ്പം …

കുണിയ വാര്‍ഡില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിക്ക് 724 വോട്ടിന്റെ ഭൂരിപക്ഷം

കാസര്‍കോട്: പുല്ലൂര്‍- പെരിയ പഞ്ചായത്തിലെ കുണിയ വാര്‍ഡില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിക്ക് 724 വോട്ടിന്റെ ഭൂരിപക്ഷം. ബി എ ഷാഫിയാണ് ചരിത്ര ഭൂരിപക്ഷത്തോടെ വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി 500ല്‍ പരം വോട്ടുകള്‍ക്കാണ് ഈ വാര്‍ഡില്‍ വിജയിച്ചിരുന്നത്.കൂടാനം വാര്‍ഡില്‍ 178 വോട്ടിന് യു ഡി എഫിലെ കാര്‍ത്യായനിയും ആയംപാറ വാര്‍ഡില്‍ സി പി എമ്മിലെ കെ ഗംഗാധരന്‍ 187 വോട്ടിന്റെ ഭൂരിപക്ഷത്തിലും അമ്പലത്തറ വാര്‍ഡില്‍ എല്‍ ഡി എഫിന്റെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി സബിതയും വിജയിച്ചു. …

ചെമ്മനാട് പഞ്ചായത്ത് കോളിയടുക്കം വാര്‍ഡ് സി പി എമ്മിനു നഷ്ടമായി

കാസര്‍കോട്: ചെമ്മനാട് പഞ്ചായത്തിലെ സി പി എം ശക്തി കേന്ദ്രമായ കോളിയടുക്കത്ത് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി തോറ്റു. സി പി എമ്മിലെ ശോഭയെ 95 വോട്ടുകള്‍ക്കു തോല്‍പ്പിച്ച് യു ഡി എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ രതിബാലചന്ദ്രനാണ് വിജയിച്ചത്. 40 വര്‍ഷമായി കോളിയടുക്കം വാര്‍ഡ് സി പി എമ്മിനായിരുന്നു.

പെരിങ്ങോട്ടുകുറിശ്ശിയില്‍ എല്‍ഡിഎഫ് ടിക്കറ്റില്‍ മല്‍സരിച്ച മുന്‍ ഡിസിസി പ്രസിഡന്റ് എ.വി.ഗോപിനാഥ് തോറ്റു

പാലക്കാട്‌: എല്‍ഡിഎഫ് ടിക്കറ്റില്‍ മല്‍സരിച്ച മുന്‍ ഡിസിസി പ്രസിഡന്‍റും മുന്‍ എംഎല്‍എയുമായ എ.വി.ഗോപിനാഥ് പെരിങ്ങോട്ടുകുറിശ്ശിയില്‍ തോറ്റു. ഗോപിനാഥിന്‍റെ സ്വതന്ത്ര ജനാധിപത്യ മുന്നണി എല്‍ഡിഎഫിനോട് ചേര്‍ന്നാണ് മല്‍സരിച്ചത്. യു.ഡി.എഫ് സ്ഥാനാർഥിയോട് 130 വോട്ടിനാണ് എ.വി ഗോപിനാഥ് തോറ്റത്. അന്‍പത് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് പെരുങ്ങോട്ടുകുറുശ്ശി ഗ്രാമപ്പഞ്ചായത്തില്‍ അവസാനം കുറിക്കുമെന്നും സി.പി.ഐയും മുസ്ലിംലീഗിലെ ഒരു വിഭാഗവും തങ്ങളോടൊപ്പമുണ്ടാകുമെന്ന് പ്രഖ്യാപിച്ചാണ് എ.വി ഗോപിനാഥ് മത്സരത്തിനിറങ്ങിയത്. എന്നാൽ പ്രതീക്ഷിച്ച നേട്ടം അവർക്കുണ്ടാക്കാൻ സാധിച്ചിട്ടില്ല. സിപിഐയ്ക്കൊപ്പം ലീഗിലെ ഒരു വിഭാഗവും തനിക്ക് വോട്ടുചെയ്യുമെന്നായിരുന്നു ഗോപിനാഥ് …

പള്ളിക്കര പഞ്ചായത്തിലെ സി പി എം ശക്തികേന്ദ്രം; ബങ്ങാട് വാര്‍ഡ് മുസ്ലീംലീഗ് പിടിച്ചെടുത്തു

കാസര്‍കോട്: പള്ളിക്കര പഞ്ചായത്തിലെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നായ പനയാല്‍, ബങ്ങാട് വാര്‍ഡില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി വിജയിച്ചു. പട്ടികജാതി സംവരണ വാര്‍ഡായ ഇവിടെ ലീഗ് സ്ഥാനാര്‍ത്ഥിയായ കുമാരന്‍ ആണ് വിജയിച്ചത്.അഞ്ചാം വാര്‍ഡായ അമ്പങ്ങാട് വാര്‍ഡില്‍ സി പി എം ഉദുമ ഏരിയാ കമ്മിറ്റി അംഗം വി വി സുകുമാരന്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസിലെ എം പി എ ഷാഫിയാണ് വിജയിച്ചത്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; എല്‍ഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പം, സംസ്ഥാനത്ത് ബിജെപിക്ക് വന്‍മുന്നേറ്റം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. എല്‍ഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പം ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് 13 വാര്‍ഡുകളിലും എന്‍ഡിഎ 12 സീറ്റുകളിലും ലീഡ് ചെയ്യുന്നു. യുഡിഎഫ് ബഹുദൂരം പിന്നിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.അതേ സമയം സംസ്ഥാനത്ത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ വന്‍ മുന്നേറ്റത്തിലാണ്. എറണാകുളം കോര്‍പറേഷനില്‍ കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവ് ആന്റണിയെ ബിജെപി സ്ഥാനാര്‍ത്ഥി തോല്‍പ്പിച്ചു. പാലക്കാട്ടും ഷൊര്‍ണ്ണൂരിലും ബിജെപി ശക്തമായ മുന്നേറ്റത്തിലാണ്.

കാസർകോട് നഗരസഭയിൽ അഞ്ച് സീറ്റിൽ യു.ഡി.എഫ് വിജയിച്ചു

കാസർകോട്: കാസർകോട് മുനിസിപ്പാലിറ്റിയിൽ അഞ്ച്സീറ്റിൽ യുഡിഎഫ് വിജയിച്ചു .വാർഡ് ഒന്ന് ചേരങ്കൈ വെസ്റ്റിൽ തഷ്രീഫ ബഷീർ ,വാർഡ് മൂന്നിൽ അടുക്കത്ത് ബയലിൽ ഫിറോസ് അടുക്കത്ത്ബയൽ ,ഫിഷ് മാർക്കറ്റ് വാർഡിൽ അബ്ദുൽ ജാഫർ ,തെരുവത്ത് വാർഡിൽ റഹ്മാൻ തൊട്ടാൻ എന്നിവരാണ് വിജയിച്ചത്. കൊറക്കോട് വാർഡിൽ വാർഡ് 21 എൻഡിഎയിലെ മധുകര വിജയിച്ചു. ചേരങ്കൈ ഈസ്റ്റിൽ ആയിഷ സലാം യുഡിഎഫ് വിജയിച്ചു.

ആര് ജയിക്കും? വോട്ടെണ്ണൽ ആരംഭിച്ചു, പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങി, മാറിമറിഞ്ഞ് ലീഡുകൾ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ട് മണിയോടെ ആരംഭിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള തപാൽ ബാലറ്റുകൾ കളക്ടറേറ്റുകളിൽ കളക്ടർമാരുടെ നേതൃത്വത്തിൽ എണ്ണുകയാണ്. ആദ്യഫലം രാവിലെ 8:30 നും പൂർണ്ണമായ ഫലം ഉച്ചയോടുകൂടെയും ലഭ്യമാകും. രണ്ടു ഘട്ടമായി നടന്ന വോട്ടെടുപ്പിൽ 21079609 വോട്ടർമാരാണ് ആകെ വോട്ട് ചെയ്തത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ ഏറ്റവുമധികം പേർ വോട്ട് ചെയ്തതും ഇത്തവണയാണ്. ആദ്യഘട്ടത്തിൽ എൽഡിഎഫിന് മുന്നേറ്റം. ആറ് മുനിസിപ്പാലിറ്റിയിൽ എൽഡിഎഫ് ലീഡ്. 4 …