കാസര്‍കോട്: പ്രതിപക്ഷം ഇല്ലാതിരുന്ന ബേഡഡുക്ക പഞ്ചായത്തില്‍ യു ഡി എഫിന് ഇത്തവണ ലഭിച്ചത് രണ്ടു സീറ്റുകള്‍. സി പി എം ശക്തി കേന്ദ്രമായ മുന്നാടും മരുതടുക്കത്തുമാണ് യു ഡി എഫ് വിജയിച്ചത്. മുന്നാട് വാര്‍ഡില്‍ കോണ്‍ഗ്രസിലെ കെ ഉമാവതിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സി പി എമ്മിലെ പി ചിത്രലേഖയെ 35വോട്ടിനാണ് ഉമാവതി പരാജയപ്പെടുത്തിയത്. മരുതടുക്കം വാര്‍ഡില്‍ യു ഡി എഫിലെ കെ അനീഫ കരിയത്ത് 91 വോട്ടിനാണ് ജയിച്ചത്.
അതേസമയം ശക്തമായ മത്സരം അരങ്ങേറിയ ബെദിര വാര്‍ഡില്‍ സി പി എമ്മിന്റെ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഇ കുഞ്ഞിരാമന്‍ ഒരു വോട്ടിനാണ് വിജയിച്ചത്. കോണ്‍ഗ്രസിലെ സി കുഞ്ഞികൃഷ്ണന്‍ മാടക്കല്ലാണ് പോരടിച്ചു വീണത്.







