കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. കോണ്‍ഗ്രസ് ഭരണം നിലവിലുള്ള പഞ്ചായത്താണിത്. 19 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ക്കു ഒമ്പതു വീതം സീറ്റു ലഭിച്ചു. ഒരു വാര്‍ഡ് ബിജെപി നിലനിറുത്തി. നിലവിലെ പഞ്ചായത്ത് ഭരണസമിതി വൈസ് പ്രസിഡന്റ് എ. കാര്‍ത്യായനി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ നിലവിലെ പഞ്ചായത്തു പ്രസിഡന്റ് സി.കെ അരവിന്ദന്‍ പ്രതിനിധീകരിച്ചിരുന്ന ചാലിങ്കാല്‍ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോറ്റു.
ഇതിനൊപ്പം കോണ്‍ഗ്രസിന്റെ സീറ്റായിരുന്ന കൊടവലവും സിപിഎം പിടിച്ചെടുത്തു. കുണിയയില്‍ യു ഡി എഫിലെ ബി എ ഷാഫിയും തന്നിത്തോട്ടില്‍ കെ പി ദീപയും കല്യോട്ട് എം കെ ബാബുരാജും ഇരിയയില്‍ ആര്‍ രതീഷും പേരൂരില്‍ സി കൃഷ്ണകുമാറും പെരിയോക്കിയില്‍ മിനിയും കായക്കുളത്തു കെ വേണുവും പെരിയ ടൗണില്‍ ഉഷടീച്ചറുമാണ് വിജയിച്ച മറ്റു യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍. വിഷ്ണുമംഗലം വാര്‍ഡ് ബി ജെ പി നിലനിറുത്തി, എ സന്തോഷ് കുമാറാണ് വിജയിച്ചത്. വിജയിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍: ആയമ്പാറ- ഗംഗാധരന്‍, അമ്പലത്തറ- സി കെ സബിത(പ്രസിഡന്റ് സ്ഥാനാര്‍ത്ഥി), കൊടവലം എം രേഖ, ഹരിപുരം -കെ ബിന്ദു, തട്ടുമ്മല്‍- വി കെ നളിനി, കേളോത്ത്- എ കൃഷ്ണന്‍, പെരിയ ബസാര്‍- സി ശോഭന, ചാലിങ്കാല്‍- ലീല, കുമ്പള- കെ സുനിത.







