കാസര്‍കോട്: പനത്തടി പഞ്ചായത്തിലെ രണ്ട് സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളില്‍ ബിജെപി ജയിച്ചു. ഏഴ്, എട്ട് വാര്‍ഡുകളിലാണ് ബിജെപിക്ക് ജയം. ഏഴാം വാര്‍ഡായ കല്ലപ്പള്ളിയില്‍ ഭവ്യ ജയരാജും എട്ടാം വാര്‍ഡായ നെല്ലിക്കുന്നില്‍ എം ഷിബും വിജയിച്ചു. 173 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഭവ്യ വിജയിച്ചത്. 29 വോട്ടുകള്‍ക്കാണ് ഷിബു വിജയിച്ചത്. പഞ്ചായത്തില്‍ കഴിഞ്ഞ തവണ രണ്ട് സീറ്റുകള്‍ ബിജെപിയ്ക്ക് ലഭിച്ചിരുന്നു.
ആകെ 17 സീറ്റുകളാണ് പഞ്ചായത്തിലുള്ളത്. കഴിഞ്ഞ തവണ ഒരു വോട്ടിനാണ് കല്ലപ്പള്ളി ബിജെപിക്ക് നഷ്ടമായത്.







