മംഗൽപാടിയിൽ സ്ഥാനാർത്ഥിയുടെ വീടിനു നേരെ കല്ലേറും പടക്കമേറും

കാസർകോട്:കാസർകോട് ജില്ലയിലെ മംഗൽപാടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാർത്ഥി അഷ്റഫ് പച്ചിലമ്പാറയുടെ വീടിനു നേരെ പടക്കമേറും കല്ലേറും . സ്ഥാനാർത്ഥിയും കുടുംബവും പരിക്കേറ്റ നിലയിൽ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സ്ഥാനാർഥി അഷ്റഫ് പച്ചിലമ്പാറ (58 )ഭാര്യ അവ്വാബി ( 50 )മക്കളായ അമീറ (29) സഹീല (23) എന്നിവരാണ് ചികിത്സ തേടിയത്. ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെ ഒരു സംഘം ആൾക്കാർ സ്ഥലത്തെത്തി വീടിനു നേരെ അക്രമം നടത്തുകയായിരുന്നു വെന്ന് സ്ഥാനാർത്ഥിയായ അഷ്റഫ് പച്ചിലമ്പാറ പരാതിപ്പെട്ടു. അക്രമത്തിൽ വീടിന്റെ ജനറൽ ഗ്ലാസ് തകർന്നു . വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുമ്പള ടോള്‍ പ്ലാസ: സമരപ്പന്തല്‍ പൊളിച്ചു മാറ്റിയതിനെതിരെ വൈകിട്ട് വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍; കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കാന്‍ ആഹ്വാനം, ഹൈക്കോടതി വിധി നാളെ

You cannot copy content of this page