കുമ്പള, പെര്‍വാഡ് കടപ്പുറത്ത് വന്‍ അഗ്നിബാധ; കടപ്പുറത്ത് കയറ്റി വച്ചിരുന്ന ഫൈബര്‍ തോണിയും വലയും കത്തി നശിച്ചു

കാസര്‍കോട്: കുമ്പള, പെര്‍വാഡ് കടപ്പുറത്ത് വന്‍ അഗ്നിബാധ. കരയില്‍ കയറ്റി വച്ചിരുന്ന ഫൈബര്‍ തോണിയും വലയും കത്തി നശിച്ചു. തീ സമീപപ്രദേശങ്ങളിലേക്കു പടര്‍ന്നതോടെ ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സംഭവം. തെരഞ്ഞെടുപ്പ് ആയതിനാല്‍ തോണി കടലില്‍ പോയിരുന്നില്ല. അപകടകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. ഹസൈനാര്‍, ബഡുവന്‍കുഞ്ഞി, കാസിം, ഹസൈനാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് തോണി. വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തെത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page