ജനാധിപത്യത്തിന്റെ വീണ്ടെടുപ്പ്: മൊഗ്രാല്‍ കൊപ്പളം വാര്‍ഡിലും, കുമ്പള റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡിലും കനത്ത പോളിംഗ്

കുമ്പള: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കുമ്പളയിലെ വിവിധ ബൂത്തുകളില്‍ രാവിലെ കനത്ത പോളിംഗ് രേഖപ്പെടുത്തി.
ത്രികോണ മത്സരങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ വാര്‍ഡുകളിലാണ് കനത്ത പോളിംഗ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. മൊഗ്രാല്‍ കൊപ്പളം പതിനാറാം വാര്‍ഡിലെ രണ്ട് ബൂത്തുകളിലും, കുമ്പള റെയില്‍വേ സ്റ്റേഷന്‍ പതിനെട്ടാം വാര്‍ഡിലെ പെര്‍വാഡ് എസ്സാ സ്‌കൂളിലെ ബൂത്തിലുമാണ് അതിരാവിലെ തന്നെ കനത്ത പോളിംഗ് നടന്നത്. കുമ്പള സ്‌കൂളില്‍ പോളിംഗ് മന്ദഗതിയിലാണ്.
കനത്ത പോളിംഗ് നടക്കുന്ന രണ്ടു വാര്‍ഡുകളിലും യുഡിഎഫ്- എല്‍ഡിഎഫിന് പുറമെ സ്വതന്ത്രരും കടുത്ത വെല്ലുവിളി ഉയര്‍ത്തി രംഗത്തുണ്ട്.മൊഗ്രാല്‍ കൊപ്പളം 15ാം വാര്‍ഡിലെ രണ്ടാം ബൂത്തില്‍ അവശതകള്‍ക്കിടയിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ യു എം അബ്ദുറഹ്‌മാന്‍ മൗലവി രാവിലെ തന്നെ വോട്ട് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page