കാസർകോട്: റിട്ട.പ്രധാനധ്യാപകനും അധ്യാപക സംഘടന നേതാവുമായിരുന്ന നീലേശ്വരം ചാത്തമത്തെ ടി.വി. അമ്പുട്ടി(89) അന്തരിച്ചു. ബുധനാഴ്ച്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. കൊയാമ്പുറം പരിത്തിക്കാമുറി എ ൽ പി സ്കൂളിൽ നിന്നും പ്രധാന അധ്യാപകനായി വിരമിച്ചു. പിലിക്കോട് ജി യു.പി സ്കൂളിലും കയ്യൂർ ചെറിയാക്കര എൽപി സ്കൂളിലും, പേരോൽ സ്കൂളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നീലേശ്വരം നഗരസഭ ക്ഷേമകാര്യ സമിതി സ്റ്റാൻഡിങ്ങ് കമ്മിറ്റി മുൻ ചെയർമാനായിരുന്നു. സി.പി.എം മുൻ പേരോൽ ലോക്കൽ കമ്മിറ്റി അംഗവും കർഷക സംഘത്തിന്റെയും പെൻഷനേഴ്സ് യൂണിയന്റെയും അധ്യാപക സംഘടനയുടെയും നേതാവായിരുന്നു. നാടക നടനും പൂരക്കളി കലാകാരനുമായിരുന്നു.







