തലപ്പാടി: ടൊയോട്ട കാറില്‍ സഞ്ചരിച്ച് ആവശ്യക്കാര്‍ക്കു എം ഡി എം എ വില്‍പ്പന നടത്തുന്ന മൂന്നംഗസംഘം അറസ്റ്റില്‍. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഉള്ളാള്‍, കൊളങ്കരെയിലെ അബ്ദുല്‍ റൗഫ് (30), തൊക്കോട്ട്, ചെമ്പഗുഡ്ഡയിലെ ഷെരീഫ് എന്ന അമീന്‍ (34), കിന്യയിലെ നിയാസ് (24) എന്നിവരാണ് അറസ്റ്റിലായത്. പണമ്പൂര്‍, ബങ്കരെ സ്വദേശിയായ സലാം ആണ് ഓടിപ്പോയതെന്നു പൊലീസ് പറഞ്ഞു. കേരള -കര്‍ണ്ണാടക അതിര്‍ത്തിയായ തലപ്പാടി, തല്ലേനിയില്‍ ഉള്ളാള്‍ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് സംഘം അറസ്റ്റിലായത്. കാറില്‍ നിന്നു 42 ഗ്രാം എം ഡി എം എ, മൂന്നു മൊബൈല്‍ ഫോണുകള്‍, മയക്കുമരുന്ന് തൂക്കാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക്‌സ് ത്രാസ് എന്നിവ പിടികൂടി. രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.







