കാസർകോട്: കോൺഗ്രസിന്‍റെ മുഖ്യ ശത്രു മുസ്‌ലിം ലീഗാണെന്ന് കോൺഗ്രസ് പ്രാദേശിക നേതാവ്. കോൺഗ്രസിന്റെ പ്രധാന ശത്രു സിപിഎമ്മല്ല, മുസ്‌ലിം ലീഗാണ് എന്ന് കോൺ.ചെങ്കള മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ റസാഖിന്റെ പരാമർശമടങ്ങിയ വീഡിയോ വൈറലായിരിക്കുന്നു. കോൺഗ്രസ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി യോഗത്തിലാണ് വിവാദ പരാമർശം. കോൺഗ്രസിന്റെ പ്രധാന ശത്രു സിപിഎമ്മല്ല; സിപിഎമ്മിനേക്കാൾ ഏറെ ശത്രു മുസ്‌ലിം ലീഗാണ്’ എന്നാണ് അബ്ദുൾ റസാഖിൻ്റെ പരാമർശം. എന്നാൽ ആറുമാസം മുമ്പ് വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് പറഞ്ഞകാര്യമാണിതെന്നും ഇപ്പോൾ ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി പ്രചരിപ്പിക്കുകയാണെന്നും കോൺഗ്രസ് വിശദീകരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ചെങ്കളയിൽ കോൺഗ്രസും ലീഗും തമ്മിൽ തർക്കം ഉണ്ടായിരുന്നു. അബ്ദുൾ റസാഖിന്‍റെ പരാമർശമുള്ള വീഡിയോ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.,







