കാസര്‍കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുദിവസം പ്രായമായ കുഞ്ഞ് മരിച്ചു. കിനാനൂര്‍ കാളിയാനത്തെ അമൃതയുടെ കുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. ശ്വാസം മുട്ടലിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. അതേസമയം കുഞ്ഞിന് ശ്വാസകോശസംബന്ധമായ അസുഖമുണ്ടായിരുന്നുവെന്നും അത് മൂര്‍ച്ഛിച്ചത് മൂലമാവാം മരണമെന്ന് ബന്ധുക്കള്‍ പറയുന്നതായി എഫ്‌ഐആറിലുണ്ട്.







