കണ്ണൂര്‍: കള്ളനോട്ട് കേസിന്റെ വിചാരണയ്ക്കിടയില്‍ വിദേശത്തേയ്ക്ക് മുങ്ങിയ പ്രതി ആറു വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. കണ്ണൂര്‍, കുറുവ, എ ജെ മന്‍സിലിലെ അജ്മല്‍ പുതിയപുരയില്‍ (42)ആണ് തിങ്കളാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ വിമാനത്താവളത്തില്‍ വച്ച് ക്രൈം ബ്രാഞ്ച് എസ് പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്. 2005 സെപ്തംബര്‍ 15ന് ഇരിക്കൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് അജ്മല്‍. വിചാരണയ്ക്കിടയില്‍ 2019ല്‍ വിദേശത്തേയ്ക്ക് മുങ്ങിയ അജ്മലിനെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
ക്രൈംബ്രാഞ്ച് സംഘത്തില്‍ എ എസ് ഐ മാരായ രാമകൃഷ്ണന്‍, സുധീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷിനോജ് എന്നിവരും ഉണ്ടായിരുന്നു.







