ഒരാഴ്ചയായി വിമാന സർവീസ് തടസ്സം; ഇൻഡിഗോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ്

ന്യൂഡൽഹി : ഒരാഴ്ചയായി ആയിരക്കണക്കിന് വിമാനയാത്രക്കാർക്ക് രാജ്യവ്യാപകമായി ഗതാഗത പ്രതിസന്ധി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഇൻഡിഗോയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്കെതിരെ ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. വിമാന സർവീസ് തടസ്സപ്പെട്ടിരിക്കുന്നത് ഒരാഴ്ചയായി രാജ്യത്തെ പതിനായിരക്കണക്കിന് വിമാന യാത്രക്കാർക്ക് ഉണ്ടാക്കിയിട്ടുള്ള വിഷമങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും പ്രതിസന്ധികളുടെയും പശ്ചാത്തലത്തിലാണ് ഇത്. ഏറെക്കാലത്തിനുശേഷം ആദ്യമായാണ് വ്യോമസേന വകുപ്പ് ഇത്തരമൊരു മുന്നറിയിപ്പു നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. ഒരു പ്രശ്നമുണ്ടായാൽ സ്വീകരിക്കേണ്ട ബദൽ മാർഗ്ഗങ്ങൾ നടപ്പാക്കുന്നതിലുള്ള ഇൻഡിഗോ മാനേജ്മെന്റിന്റെ ദയനീയ പരാജയമാണ് ഒരാഴ്ചയായി നൂറുകണക്കിന് ഇൻഡിഗോ വിമാനങ്ങൾ സർവീസ് നിലച്ചതുമൂലം യാത്രക്കാർക്ക് നേരിടുന്ന ദുരിതങ്ങൾക്ക് കാരണമെന്ന് ഷോകാസ് നോട്ടീസ് ചൂണ്ടിക്കാട്ടി. പൈലറ്റ്മാരുടെ ജോലിസമയം സംബന്ധിച്ച് തർക്കമാണ് ഇൻഡിഗോ വിമാന സർവീസ് നിശ്ചലമാക്കുന്നതിന് ഇടയാക്കിയിട്ടുള്ളതെന്ന് നോട്ടീസ് ചൂണ്ടിക്കാട്ടി. വിമാന സർവീസ് ഫലപ്രദവും കാര്യക്ഷമവും സജീവവും ആക്കുന്നതിനുള്ള കടമയിൽ ഇൻഡിഗോ സി.ഇ.ഒ.കുറ്റകരമായ വീഴ്ച വരുത്തിയിരിക്കുന്നു. ഈ സാഹചര്യത്തിൽ 24 മണിക്കൂറിനുള്ളിൽ വ്യക്തമായ കാരണങ്ങൾ അറിയിക്കണമെന്നും അല്ലാത്തപക്ഷം സിവിൽ ഏവിയേഷൻ വകുപ്പ് ഏകപക്ഷീയമായ നടപടി എടുക്കുമെ ന്നും നോട്ടീസിൽ മുന്നറിയിച്ചു. അതേസമയം ഇൻഡിഗോയുടെ മുടങ്ങിയ138 വിമാന സർവീസുകളിൽ 135 എണ്ണം ശനിയാഴ്ച സർവീസ് സ്ഥാപിച്ചു എന്ന് വിമാന അധികൃതർ അറിയിച്ചു. 1500 വിമാനങ്ങൾ ശനിയാഴ്ച സർവീസ് നടത്തിയെന്ന് അറിയിപ്പിൽ പറഞ്ഞു. വെള്ളിയാഴ്ച ആയിരം വിമാന സർവീസുകൾ ഇൻഡിഗോ റദ്ദാക്കിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page