ജന്മദിനത്തില്‍ സ്വര്‍ണ്ണ കമ്മലുകളുമായി അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കി മകള്‍, ഗിഫ്റ്റ് കണ്ട് വൈകാരികമായി അമ്പരപ്പോടെ നില്‍ക്കുന്ന യുവതി, നിരവധി ഹൃദയങ്ങളെ ആകര്‍ഷിച്ച വീഡിയോ ഇന്റര്‍നെറ്റില്‍ വൈറല്‍. അപര്‍ണ ദേവാല്‍ എന്ന സ്ത്രീ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഹൃദയസ്പര്‍ശിയായ വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി.
വീഡിയോയുടെ തുടക്കത്തില്‍ അപര്‍ണ അമ്മയ്ക്ക് വേണ്ടിയുള്ള കമ്മല്‍ ജ്വല്ലറിയില്‍ ചെന്ന് വാങ്ങുന്നതാണ് കാണുന്നത്. തുടര്‍ന്ന് നന്നായി ഒരു ഗിഫ്റ്റ് പേപ്പറില്‍ പൊതിഞ്ഞ് അത് വീട്ടിലെത്തി അമ്മയ്ക്ക് കൈമാറുന്നത് കാണാം.
അവളുടെ അമ്മ അത് പതുക്കെ തുറക്കുന്നു, പിന്നീട് അതിനുള്ളിലെ ബോക്‌സ് തുറന്ന് കമ്മലുകള്‍ കണ്ടപ്പോള്‍ ആശ്ചര്യവും അമ്പരപ്പും സന്തോഷവുമെല്ലാം അവരുടെ മുഖത്ത് മിന്നിമറഞ്ഞു. തുടര്‍ന്ന് മകളെ കെട്ടിപ്പിടിച്ച് ആശ്ലേഷിക്കുന്നതും എന്തിനാണ് ഇത്രയും പണം ചെലവിട്ട് സമ്മാനം വാങ്ങിയതെന്നും മകളോട് ചോദിക്കുന്നു.
അതിനുശേഷം അവര്‍ ആ കമ്മലുകള്‍ ധരിച്ചു നോക്കുന്നതും കാണാം. വീഡിയോയുടെ കാപ്ഷനില്‍ അപര്‍ണ കുറിച്ചിരിക്കുന്നത്, ‘ഈ ലോകത്തിലെ എല്ലാ സന്തോഷവും നിങ്ങള്‍ക്ക് നല്‍കാന്‍ എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു’ എന്നാണ്. ഒരുപാടുപേര്‍ വീഡിയോയ്ക്ക് കമന്റുകളും നല്‍കിയിട്ടുണ്ട്. എല്ലാ അമ്മമാരുടെയും അഭിമാന നിമിഷമെന്നും എല്ലാ മക്കളും കാത്തിരിക്കുന്ന നിമിഷമെന്നുമാണ് ആളുകള്‍ കമന്റ് നല്‍കിയത്.
മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള വിലമതിക്കാനാവാത്ത ബന്ധത്തെ ഓര്‍മ്മിപ്പിച്ചതായി ഒരു ഉപയോക്താവ് എഴുതി, ‘ഇത് എന്നെ കണ്ണീരിലാഴ്ത്തി’, ‘ആന്റിയുടെ പ്രതികരണം ഇന്ന് ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും ശുദ്ധമായ കാര്യമാണ്’, ‘അമ്മമാര്‍ എപ്പോഴും സമ്മാനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് നടിക്കുന്നു, പക്ഷേ അവ സ്വീകരിക്കുമ്പോള്‍ അവര്‍ക്ക് വളരെ സ്‌നേഹം തോന്നുന്നു’.’ഇത് അളക്കാന്‍ കഴിയാത്ത തരത്തിലുള്ള സ്‌നേഹമാണ്’ എന്നൊക്കെയുള്ള കമന്റുകളും ഉണ്ട്.







