ലക്നൗ : ഭാര്യയുമായുള്ള പിണക്കത്തെ തുടർന്ന് ഭർത്താവ് അഞ്ചും മൂന്നും വയസ്സുള്ള കുട്ടികൾക്ക് വിഷം കൊടുത്ത് കൊന്നശേഷം സ്വയം വിഷം കുടിച്ച് മരിച്ചു. യുപിയിലെ മുബാറക് കാദർ ഗ്രാമത്തിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. ബാബുറാം 28 അയാളുടെ മകൻ ദീപാൻശു (5), മകൾ ഹർഷിക ( 3 ) എന്നിവരാണ് മരിച്ചത് ബാബുറാമും ഭാര്യയും തമ്മിൽ ഉണ്ടായ തർക്കത്ത് തുടർന്നാണ് സംഭവം എന്ന് പോലീസ് പറഞ്ഞു . ഭാര്യാ ഭർത്താക്കന്മാർ തമ്മിലുള്ള വാക്കേറ്റത്തെ തുടർന്ന് കുട്ടികളെയും കൂട്ടി അടുത്ത കാട്ടിലേക്ക് പോയ ബാബു റാം കുട്ടികൾക്ക് വിഷം നൽകിയശേഷം സ്വയം വിഷം കുടിക്കുകയായിരുന്നുവെന്നു പറയുന്നു. ഇവരെ പിന്തുടർന്ന വീട്ടുകാർ മൂവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂവരും മരിച്ചു. ബാബു റാമിന്റെ അദ്ദേഹം മോർച്ചറിയിലേക്ക് മാറ്റി . ‘കുട്ടികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയതായി പോലീസ് അറിയിച്ചു







