കാസര്‍കോട്: നീലേശ്വരം, അയ്യാങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. ശ്രീകോവിലിന്റെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ ദേവി വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്നു തിരുവാഭരണവും ഭണ്ഡാരവും കവര്‍ച്ച ചെയ്തു. ശനിയാഴ്ച രാവിലെയാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പാലായി വാര്‍ഡിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി അഖിലേഷ്, സിപിഎം ലോക്കല്‍ സെക്രട്ടറി പി. മനോഹരന്‍ എന്നിവരും ഭക്തരും സ്ഥലത്തെത്തി. മോഷ്ടാക്കളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







