കാസർകോട്: കേരളം മതസൗഹാർദ്ദത്തിൻ്റെയും സാഹോദര്യത്തിൻ്റെയും വിളനിലമാണെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിപറഞ്ഞു.
എല്ലാ മതവിഭാഗങ്ങളുടെയും വിശ്വാസങ്ങൾ സംരക്ഷിക്കപ്പെടുകയും വിശ്വാസങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കുകയും ചെയ്യുന്ന കേരളത്തിൽ ഇതരമത സ്നേഹത്തിൻ്റെ മഹത്തായ പാരമ്പര്യം തൊഴിലാളികൾ മുറുകെ പിടിക്കണം. വിദ്വേഷം പടർത്തുന്ന പ്രവർത്തനങ്ങളെയും പ്രചരണങ്ങളെയും കരുതിയിരിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കാസർക്കോട് നഗരത്തിലെ എസ്.ടി.യു പ്രവർത്തകരും ചുമട്ട് തൊഴിലാളികളുമായ ശബരിമല തീർത്ഥാടകർക്ക് ടൗൺ എസ്.ടി.യു കമ്മിറ്റി നൽകിയ യാത്രയയപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഗരത്തിലെ ചുമട്ട് തൊഴിലാളികളായ പ്രവീൺ കുമാർ, തുഷാർ ഷെട്ടി, രമേഷ് കെ, എ.മാധവ, കെ.സന്തോഷ്, പി.ജഗദീശ, ശിവൻ, എച്ച്.സുരേഷ് എന്നിവർ ക്കാണ് യാത്രയയപ്പ് നൽകിയത്. എസ്.ടി.യു വൈസ് പ്രസിഡണ്ട് എ.അബ്ദുൾ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി, എസ് ടി യു സംസ്ഥാന സെക്രട്ടറി കെ.പി.മുഹമ്മദ് അഷ്റഫ് , വൈസ് പ്രസിഡണ്ട് അഷ്റഫ് എടനീർ, ജില്ലാ ജനറൽ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, പി.ബി. ഷഫീഖ്, കെ.ടി.അബ്ദുൽ റഹ്മാൻ, ജലീൽ തുരുത്തി, എ.രഘു, സഹീദ് എസ്.എ, ശിഹാബ് , ഇബ്രാഹിം ഖലീൽ, ബഷീർ എ.ബി.ടി, സുഹൈൽ പ്രസംഗിച്ചു.







