കാസര്‍കോട്: വന്‍ലാഭം വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നു കോടിക്കണക്കിനു രൂപയുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കുണ്ടംകുഴിയിലെ ജി ബി ജി (ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ്)ക്കെതിരെ ബേഡകം പൊലീസ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പെരിയ, പുളിക്കാല്‍, ശിവദം ഹൗസിലെ ഗംഗാധരന്‍ സി നായര്‍ (49) നല്‍കിയ പരാതിപ്രകാരം ജി ബി ജി കമ്പനിക്കും മാനേജിംഗ് ഡയറക്ടര്‍ കുണ്ടംകുഴി, ചിന്നുലാല്‍ ഹൗസിലെ ഡി വിനോദ് കുമാറിനും എതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്. 2022 സെപ്തംബര്‍ ആറിനു അമിത ലാഭം വാഗ്ദാനം ചെയ്ത് ലക്ഷം രൂപ വാങ്ങുകയും പിന്നീട് 4500 രൂപ മാത്രമാണ് തിരികെ നല്‍കിയതെന്നു ഗംഗാധരന്‍ നായര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. നിക്ഷേപ തട്ടിപ്പ് നടത്തിയതിന് ജി ബി ജിക്കെതിരെ 32-ാംമത്തെ കേസാണ് ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്തത്.







