നൃത്തം മറന്നു, സംഭാഷണം പോലും മറന്നു പോകുന്നു; 90 കളിലെ പ്രിയ നായിക ഭാനുപ്രിയയ്ക്ക് മറവി രോഗമോ?

90 കളില്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് നിറയെ ആരാധകരുള്ള നടിയായിരുന്നു ഭാനുപ്രിയ.
നടന്‍ മോഹന്‍ലാല്‍ നായകനായ രാജശില്പിയെന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെത്തി പ്രേക്ഷകരുടെ മനം കവര്‍ന്നത്. സിനിമാ ആസ്വാദകര്‍ക്ക് മറക്കാന്‍ പറ്റാത്ത ചില ചിത്രങ്ങളാണ് കൊച്ചു കൊച്ചു സന്തോഷങ്ങളും അഴകിയ രാവണനും. ആന്ധ്രക്കാരിയാണെങ്കിലും മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ നായികയായിരുന്നു ഭാനുപ്രിയ. ശിവകാര്‍ത്തികേയന്‍ നായകനായ ‘അയലാന്‍’ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. അതില്‍ നായകന്റെ അമ്മ വേഷമാണ് ചെയ്തത്.
ഇപ്പോഴിതാ താരം സിനിമാഭിനയരംഗത്തുനിന്നും നീണ്ട ഇടവേളയെടുത്തിരിക്കുകയാണ്. 58 കാരിയായ നടി ഇപ്പോള്‍ മറവിരോഗത്തിന്റെ പിടിയിലായിരിക്കുകയാണ്. ഭര്‍ത്താവ് ആദര്‍ശ് കൗശലിന്റെ വിയോഗം മൂലമുണ്ടായ വിഷാദമാണ് ഭാനുപ്രിയയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചതെന്നാണ് വിവരം.
പലപ്പോഴും താനാരെന്നോ സ്വന്തം പേര് പോലും ഓര്‍മിച്ചെടുക്കാന്‍ കഴിയാത്ത ഭാനുപ്രിയയെ കണ്ട് ആളുകള്‍ അമ്പരന്നു. ‘എനിക്ക് സുഖം തോന്നുന്നില്ല, മറവിയുടെ പ്രശ്‌നമുണ്ട്. പഠിച്ച കാര്യങ്ങള്‍ മറുന്നു പോകുന്നു. ഡാന്‍സില്‍ പോലും താല്‍പ്യമില്ലെന്ന് ഒരുവര്‍ഷം മുമ്പ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു. രോഗം ഗുരുതരമായ അവസ്ഥയിലെത്തിയതോടെ സിനിമയുടെ ചിത്രീകരണ സമയത്ത് സ്വന്തം സംഭാഷണങ്ങള്‍ പോലും മറന്നുപോകുന്ന അവസ്ഥയുണ്ടായതായും ഭാനുപ്രിയ പറയുന്നു.
ഓര്‍മക്കുറവ് മൂലം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ഭാനുപ്രിയ അമ്മയ്ക്കും സഹോദരനും സഹോദരിക്കുമൈാപ്പമാണ് കഴിയുന്നത്. ഓര്‍മകള്‍ തിരിച്ചുപിടിക്കാനുളള തീവ്രശ്രമവുമായി ഭാനുപ്രിയ രോഗത്തോട് പൊരുതുകയാണ്. പക്ഷെ അവര്‍ ചെയ്തു വച്ച കഥാപാത്രങ്ങള്‍ മലയാളികളുടെ ഓര്‍മയിലെന്നും നിത്യവസന്തമായി നില്‍ക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page