പയ്യന്നൂർ: ചെത്ത് ജോലിക്കിടെ തൊഴിലാളി തെങ്ങില്‍നിന്ന് വീണ് മരിച്ചു. ചേലേരി പാട്ടയം പ്രഭാത് വായനശാലക്ക് സമീപത്തെ കെ. മോഹനന്‍ (60)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴര മണിയോടെ നാറാത്ത് കാക്കത്തുരുത്തിയിലാണ് അപകടം. മോഹനന്‍ തനിച്ചാണ് ജോലി സ്ഥലത്തുണ്ടായിരുന്നത്.അതിനാൽ അപകട വിവരം വൈകിയാണ് നാട്ടുകാർ അറിഞ്ഞത്.
തൊണ്ടിച്ചാല്‍ ഹൗസില്‍ യശോദയുടെയും പരേതനായ അച്യുതന്റെയും മകനാണ്. ഭാര്യ: ജയശ്രീ. മക്കള്‍: ധനശ്രീ, അനുശ്രീ, ശ്രീധില്‍. മരുമകന്‍: ബൈജു (പാവന്നൂര്‍). സഹോദരങ്ങള്‍: നളിനി, രമാവതി, സുരേശന്‍, പ്രസന്ന, പ്രമള, അജിത.







