കാസര്‍കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ പ്രചരണം ശക്തമാക്കി യു ഡി എഫ്. ഇതിന്റെ ഭാഗമായി ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കുമ്പളയില്‍ യു ഡി എഫ് പ്രവര്‍ത്തകരുടെ മഹാസംഗമം നടക്കും. സംഗമത്തില്‍ മഞ്ചേശ്വരം നിയമസഭാ മണ്ഡലം പരിധിയിലെ മുഴുവന്‍ ത്രിതല പഞ്ചായത്തുകളിലെയും യു ഡി എഫിന്റെ 250ല്‍ പരം സ്ഥാനാര്‍ത്ഥികള്‍ പങ്കെടുക്കും.
എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി, കര്‍ണ്ണാടക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍, മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എ കെ എം അഷ്‌റഫ് എം എല്‍ എ തുടങ്ങിയവര്‍ സംബന്ധിക്കും.








