കുമ്പള: മണല്‍ക്കൊള്ള സംഘം ഷിറിയ, ഹേരൂര്‍ പുഴകളില്‍ പൊലീസിനെ കണ്ടു മുക്കിവച്ച അഞ്ചു തോണികള്‍ പൊലീസ് മുങ്ങിത്തപ്പിയെടുത്തുകരക്കെത്തിച്ചു. അതിനുശേഷം ജെ സി ബി കൊണ്ടുവന്ന് അവ ഇടിച്ചു പൊടിച്ചു.
കുമ്പള പരിസരങ്ങളിലെ ക്വാര്‍ട്ടേഴ്‌സുകളില്‍ തങ്ങിയ മണലൂറ്റു വിദഗ്ദ്ധരായ അതിഥിത്തൊഴിലാളികളെ ക്വാര്‍ട്ടേഴ്‌സുകളില്‍ നിന്നിറക്കി സ്വന്തം നാടുകളിലേക്കു പൊലീസ് ട്രെയിന്‍ കയറ്റിവിട്ടു. ഇനിയും മണലൂറ്റു വൈദഗദ്ധ്യം കൊണ്ടു കുമ്പള സ്റ്റേഷന്‍ പരിസരത്ത് എത്തിയാല്‍ കേസെടുത്തു ജയിലില്‍ ആക്കുമെന്നു താക്കീതു നല്‍കിയിട്ടുണ്ട്.







