കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ പീഡന പരാതിയിൽ തൻ്റെ പങ്ക് നിഷേധിച്ച് കെ.എസ്.യു. സംസ്ഥാന ഭാരവാഹിയും അടൂർ നഗരസഭയിലെ യു.ഡി.എഫ്. സ്ഥാനാർഥിയുമായ ഫെന്നി നൈനാൻ രംഗത്തെത്തി. രാഹുൽ തന്റെയൊപ്പമാണ് യുവതിയെ കാണാൻ എത്തിയതെന്നും, പീഡനത്തിനു ശേഷം യാതൊരു ദയയുമില്ലാതെ തന്നെ വഴിയിൽ ഇറക്കിവിട്ടെന്നും യുവതി ആരോപിച്ചിരുന്നു. ഇത് നിഷേധിച്ചുകൊണ്ടാണ് ഫെന്നി നൈനാൻ പ്രതികരിച്ചത്.ഇങ്ങനെ ഒരു പരാതിക്കാരിയെക്കുറിച്ച് അറിയില്ല. മുൻപും തനിക്കെതിരെ പല ആരോപണവും വന്നു. ഒന്നിനെതിരെ പോലും കേസ് ഇല്ല. തന്റെ തിരഞ്ഞെടുപ്പ് ഓഫിസ് പൂട്ടിയിട്ടില്ലെന്നും എല്ലാം മാരക ചതിയെന്നും ഫെന്നി മാധ്യമങ്ങളോടു പറഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം ക്രൂരമായ ആരോപണങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ഇത് തനിക്കെതിരെ വ്യക്തിപരമായി ആക്രമണം നടത്തുന്ന വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ്. ഇതിനു മുൻപും ഇത്തരം ആളുകൾ മാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഫെന്നി പറഞ്ഞു.മനസുകൊണ്ടുപോലും അറിയാത്ത ആരോപണമാണ് ഇപ്പോള്‍ തനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ഇതിനുമുൻപും പലവിധമായ ആരോപണങ്ങള്‍ തന്റെ പേരില്‍ എഴുതി മാധ്യമങ്ങളിലൂടെയും മറ്റും അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, ആരോപണങ്ങള്‍ക്ക് ശേഷം ഒരു പരാതിയിലെങ്കിലും ഒരു തെളിവെങ്കിലും പുറത്തുവിടാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ ? തിരഞ്ഞെടുപ്പ് സമയത്ത് വ്യക്തിപരമായി ആക്രമിക്കുന്ന രീതി കഴിഞ്ഞ കാലത്തും ഇത്തരം ആളുകളില്‍നിന്നും ഉണ്ടായിട്ടുണ്ട്. ഇത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നും ഫെന്നി ആരോപിച്ചു. പ്രണയം നടിച്ച് ഹോംസ്റ്റേയിലെത്തിച്ച് പീഡിപ്പിച്ചെന്ന് ആരോപിച്ച് ഇരുപത്തിമൂന്നുകാരിയായ വിദ്യാര്‍ഥിനിയാണ് കെ.പി.സി.സിക്കും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഇമെയില്‍ വഴി പരാതി നല്‍കിയത്. കെ.പി.സി.സി പ്രസിഡന്‍റ് പരാതി ഡി.ജി.പിക്ക് കൈമാറി. പെണ്‍കുട്ടി മൊഴി നല്‍കാന്‍ തയാറായാല്‍ പൊലീസ് രാഹുലിനെതിരെ പുതിയ കേസെടുക്കും. അതേസമയം പെൺകുട്ടിയുടെ പരാതി കെപിസിസി പൊലീസിന് കൈമാറിയിട്ടുണ്ട്.







