കാസര്‍കോട്: ലീഗ് കോട്ടയും വിശ്വാസികളുടെ അഭയകേന്ദ്രവുമായ നെല്ലിക്കുന്ന് മുഹിയുദ്ദീന്‍ പള്ളി റോഡിന് ഇതാണാവസ്ഥയെങ്കില്‍ മുനിസിപ്പാലിറ്റിയിലെ മറ്റു റോഡുകളുടെ സ്ഥിതിയെന്തായിരിക്കുമെന്ന് വോട്ടര്‍മാര്‍ ആരായുന്നു. എന്തിന്റെ വികസനത്തിനാണ് ഓരോരുത്തര്‍ക്കും വോട്ടു കുത്തിക്കൊടുക്കുന്നതെന്നു വോട്ടര്‍മാര്‍ പരസ്പരം ചോദിക്കുന്നു. നെല്ലിക്കുന്ന് മുഹിയുദ്ദീന്‍ പള്ളി റോഡ് ഗേറ്റിന് സമീപം പൈപ്പിന്റെ ആവശ്യത്തിനോ, ഡ്രൈനേജിന്റെ ജോലി ചെയ്യുന്ന സമയത്തോ പൊട്ടിപ്പൊളിച്ച റോഡ് ഏഴ് മാസങ്ങത്തോളമായി മുന്‍സിപ്പല്‍ അധികൃതരും മറ്റും കണ്ടില്ലെന്ന് നടിക്കുകയാണെന്നു നാട്ടുകാര്‍ പറയുന്നു. വാഹനങ്ങള്‍ പോകുമ്പോള്‍ പൊട്ടി പൊളിഞ്ഞ റോഡില്‍ നിന്ന് കട്ട് ചെയ്യുന്നു. പല വാഹനങ്ങള്‍ക്കും കാല്‍ നടയാത്രക്കാര്‍ക്കും ഇത് വലിയ അപകട ഭീഷണി ഉയര്‍ത്തുന്നു. പള്ളി റോഡിന്റെ മെയിന്‍ കവാടത്തിന്റെ ഭാഗത്താണ് ഈ ദുരവസ്ഥ. പല വാഹനങ്ങളും ഇവിടെയെത്തുമ്പോള്‍ അപകടത്തില്‍ പെടാതെയിരിക്കാന്‍ തെന്നിക്കുമ്പോള്‍ മറ്റു വാഹനങ്ങളില്‍ ഉരസുന്നു. ഇക്കാര്യം നാട്ടിലെ പല കൗണ്‍സിലറുമാരോടും പല പ്രാവശ്യം പറഞ്ഞു. പ്രാവശ്യവും ഇതിനെപ്പറ്റി പറഞ്ഞപ്പോള്‍ താഴേക്കുള്ള ഡ്രെയിനേജിന്റെ വര്‍ക്ക് നടക്കാനുണ്ട്. പൈപ്പിന്റെ കമ്പ്‌ലൈന്റ് ഉണ്ട്. പിന്നീട് ശരിയാക്കും എന്ന് പറഞ്ഞുവെന്നു നാട്ടുകാര്‍ അറിയിച്ചു. 10 മാസത്തോളമായി ഈ പണി ഇങ്ങനെ മുന്നോട്ടു പോകുകയാണെന്നു നാട്ടുകാര്‍ വിലപിക്കുന്നു. നെല്ലിക്കുന്നിലെ വിവിധ തലത്തിലുള്ള ജനപ്രതിനിധികള്‍ പോകുന്ന റോഡിന്റെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ ഇലക്ഷന്‍ ബഹിഷ്‌കരിക്കുന്നതല്ലേ നല്ലതെന്നു നാട്ടുകാരില്‍ പലരും തങ്ങളോട് ചോദിക്കുന്നെന്നു ശുദ്ധാത്മക്കളായ വോട്ടര്‍മാര്‍ പറയുന്നു.






