നീലേശ്വരം: നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിപ്പിക്കണമെന്ന് യാത്രക്കാർ എം.പി.യോട് ആവശ്യപ്പെട്ടു. വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും മുൻപന്തിയിലുള്ള ഈ സ്റ്റേഷൻ, മലയോര മേഖലയിലെ ആയിരക്കണക്കിന് ജനങ്ങളുടെ ഏക ആശ്രയമാണ്. എന്നാൽ, നിരവധി പ്രധാനപ്പെട്ട ദീർഘദൂര ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് ഇല്ലാത്തതു കൊണ്ട് യാത്രക്കാർ വിഷമിക്കുന്നു.
ട്രെയിനുകൾക്ക് സ്റ്റോപ്പ് ഇല്ലാത്തതിനാൽ മറ്റു് സ്റ്റേഷനുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇത് സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നു.സമയനഷ്ടവും ബുദ്ധിമുട്ടും നേരിടേണ്ടി വരുന്നു.ഈ സാഹചര്യത്തിൽ അ ടിയന്തിരമായി നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ പ്രാധാന ട്രെയ്‌നുകൾക്കു സ്റ്റോപ്പ് അനുവദിക്കുന്നതിനു സഹായകമായ നിലപാടെടുക്കണമെന്നു നിവേദനത്തിൽ പറഞ്ഞു.പ്രധാന ട്രെയിനുകളുടെ പട്ടികയും നിവേദനത്തോടൊപ്പം നൽകി.ചെന്നൈ – മംഗലാപുരം – ചെന്നൈ മെയിൽ, മംഗലാപുരം – തിരുവനന്തപുരം – മംഗലാപുരം അന്ത്യോദയ എക്സ്പ്രസ്സ് എന്നീ ട്രെയ്‌നുകൾക്കാണ് അടിയന്തരമായി നീലേശ്വരത്തു സ്റ്റോപ്പ് അനുവദിപ്പിക്കേണ്ടതെന്നു ചൂണ്ടിക്കാട്ടി.






