കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബന്ധുവീട്ടില്‍ അവധിക്കെത്തിയ 13 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയതായി പരാതി. സംഭവത്തില്‍ അടുത്ത ബന്ധുവായ 16 കാരനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു.
കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് പരാതിക്കാരന്‍ താമസം. കഴിഞ്ഞ അവധിക്കാലത്ത് ആദൂരില്‍ എത്തിയ 13കാരന്‍ ബന്ധുവായ 16 കാരനൊപ്പമാണ് ഉറങ്ങാന്‍ കിടന്നിരുന്നത്. ഈ സമയത്ത് തന്നെ പീഡനത്തിനു ഇരയാക്കിയെന്നാണ് 13 കാരന്റെ പരാതി. ഇതു സംബന്ധിച്ച് കൊയിലാണ്ടി പൊലീസാണ് ആദ്യം കേസെടുത്തിരുന്നത്. എന്നാല്‍ സംഭവം നടന്നത് ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാലാണ് കേസ് അങ്ങോട്ടേയ്ക്ക് മാറ്റിയത്.






