കാസര്‍കോട്: ചെറുവത്തൂര്‍ രാമഞ്ചിറയില്‍ റോഡരികില്‍ നിര്‍ത്തിയിരുന്ന ബൈക്ക് തീ വച്ചു നശിപ്പിച്ചു. ആര്‍.സി വിജയന്റെ ബൈക്കാണ് നശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി 10 മണിക്കും ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കും ഇടയിലാണ് തീവെപ്പ് നടന്നതെന്ന് സംശയിക്കുന്നതായി ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. അരലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.







