കാസര്‍കോട്: നെല്ലിക്കുന്ന് കസബ കടപ്പുറത്ത് തെരുവ് നായ ശല്യം രൂക്ഷം. 20ല്‍ പരം പേര്‍ക്ക് കടിയേറ്റു. തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിയെ തെരുവുനായ ആക്രമിച്ചു. കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി.
ഞായറാഴ്ച മാത്രം ആറുപേര്‍ക്കാണ് കടിയേറ്റത്. വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റതായി സംശയിക്കുന്നു. ഇതോടെ നാട്ടുകാര്‍ കടുത്ത ഭീതിയിലായിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കാസര്‍കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായിട്ടുണ്ട്.







