കാസർകോട് : 64-ാമത് കാസർകോട് റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ സ്റ്റേജിതര മത്സരങ്ങൾ നാളെ (ചൊവ്വ) മൊഗ്രാൽ ജി.വി.എച്ച്.എസ്.എസിൽ ആരംഭിക്കും.
ആദ്യ ദിവസം യു .പി , എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ 45 മത്സരങ്ങൾ നടക്കും.
ബുധനാഴ്ച 35 മത്സരങ്ങളാണു നടക്കുക .
രണ്ട് ദിവസങ്ങളിലായി അഞ്ഞൂറോളം കുട്ടികൾ മത്സരത്തിൽ പങ്കെടൂക്കും .
സ്റ്റേജ് മത്സരങ്ങൾ ഈ മാസം 29 മുതൽ 31 വരെ യാണ് . രണ്ടാം പാദ പരീക്ഷയും ക്രിസ്തുമസ് അവധിക്കാലവും പരിഗണിച്ച് ജനുവരിയിലേക്കു മാറ്റിയിരുന്ന കലോത്സവത്തിൻ്റെ സ്റ്റേജ് ഇനങ്ങൾ ക്രിസ്മസ് അവധിക്കാലത്തുതന്നെ നടത്താൻ തീരുമാനിക്കുകയായിരുന്നു . സംസ്ഥാന തല കലോത്സവം ജനുവരി രണ്ടാം വാരം നടക്കുന്നതിനാൽ ജനുവരി അഞ്ചിനു മുമ്പ് ജില്ലാ തല കലോത്സവങ്ങൾ പൂർത്തിയാക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറത്തിറക്കിയതോടെയാണ് മറ്റു തിയതികൾ കണ്ടെത്താനാവാതെ റവന്യൂ ജില്ലാ കലോത്സവം ക്രിസ്മസ് അവധിക്കു നടത്താൻ തീരുമാനിച്ചത് .







