കാസർകോട് :വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം വയനാട്ടുകുലവൻ തെയ്യം കെട്ട് മഹോത്സവം നടക്കുന്ന അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാർക്കുളങ്ങര ദേവസ്ഥാനത്തിന്റെ പുല്ലൂർ താളിക്കുണ്ട് താനത്തിങ്കാൽ ചെറിയ ഇടച്ചി വയനാട്ടു കുലവൻ ദേവസ്ഥാനത്തു തെയ്യം കെട്ടിന്റെ വരവറിയിച്ചു പ്രദേശത്തെ വനിതകൾ മാതൃ സംഗമം നടത്തി . പ്രദേശത്തെ വിവിധ സ്ഥലങ്ങളിൽ നിന്ന് ക്ഷേത്രങ്ങളെ പ്രതിനിധികരിച്ചു മാതൃസമിതി അംഗങ്ങളും, കുടുംബ ശ്രീ അംഗങ്ങളും, നാട്ടുകാരും യോഗത്തിൽ സംബന്ധിക്കാൻ എത്തിയതോടെ യോഗം മഹാ സംഗമമായി . യോഗം വനിതാ കമ്മിറ്റിയുടെ വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു . ആഘോഷക്കമ്മിറ്റി ചെയർമാൻ രാജൻ പെരിയ ഉദ്ഘാടനം ചെയ്തു.വനിതാ കമ്മിറ്റി ചെയർ പേഴ്സൺ ജാനകിയമ്മ മധുരം ബാടി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കുമാരൻ വയ്യോത്ത്, അടോട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പ്രസിഡന്റ് ഹരിഹരൻ , സെക്രട്ടറി എം.വി. നാരായൺ , ആഘോഷക്കമ്മിറ്റി വർക്കിങ് ചെയർമാൻ വി. സുധീർബാബു, കോയ്മ വി. ഉണ്ണികൃഷ്ണൻ, കോർഡിനേറ്റർ വിശ്വൻ വയ്യോത്ത്,അടോട് പുതിയ സ്ഥാനം പ്രസിഡന്റ് കെ. വി. കുഞ്ഞമ്പു,മാതൃ സമിതി വർക്കിങ് ചെയർ പേഴ്സൺ എ. ഷീബ , രാജൻ മധുരമ്പാടി,കുഞ്ഞമ്പു , ദാമോദരൻ മധുരമ്പാടി , എം. നാരായണി തുടങ്ങിയവർ പ്രസംഗിച്ചു.








