പൈവളികെ : ഒരേ ഭൂപ്രകൃതിയും സമാനമായ വിഭവശേഷിയുമുള്ള അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡയും കാസർകോടും തമ്മിൽ വികസനത്തിന്റെ കാര്യത്തിൽ വലിയ അന്തരമാണുള്ളതെന്നു ബി ജെ പി നേതാവ് നളിനി കുമാർ കാട്ടീൽ പറഞ്ഞു.ഇതിനു കാരണം ഇടത് -വലത് മുന്നണികളാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.. പൈവളികെ പഞ്ചായത്ത് ബിജെപി പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
6 പതിറ്റാണ്ടുകളായി വേട്ടയാടിയിട്ടും ബിജെപി-ആർ.എസ്.എസ് പ്രവർത്തകരുടെ ആവേശം ഇല്ലാതാക്കാൻ സിപിഎമ്മിന് സാധിച്ചില്ല. കെ.ടി ജയകൃഷ്ണൻ മാസ്റ്ററെ പോലുള്ള ബലിദാനികൾ എന്നും പ്രേരണാ സ്രോതസ്സായി തുടരുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദർശ് ബി.എം. അദ്ധ്യക്ഷത വഹിച്ചു. എം.എൽ. അശ്വിനി, വിജയകുമാർ റൈ, മണികണ്ഠ റൈ, മധു എൻ. ലോകേഷ് നൊണ്ട, എ.കെ. കയ്യാർ, യതിരാജ്,, സത്യശങ്കർ ഭട്ട്, സുബ്രഹ്മണ്യ ഭട്ട്, എം.കെ.ഭട്ട്, ശിവറാം ഷെട്ടി പ്രസംഗിച്ചു.
കെടി ജയകൃഷ്ണൻ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു.







