കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് നിയമ പ്രകാരം ഉമീദ് പോര്‍ട്ടില്‍ വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ഹെല്‍പ് ഡസ്‌ക് ചൊവ്വാഴ്ച പ്രവര്‍ത്തനമാരംഭിക്കും. സംയുക്ത ജമാ അത്ത് പരിധിയിലെ പള്ളികളുടെയും മറ്റു മത സ്ഥാപനങ്ങളുടെയും ഉമീദ് പോര്‍ട്ടര്‍ രജിസ്‌ട്രേഷനു തളങ്കര മാലിക് ദീനാര്‍ വലിയ ജുമാഅത്ത് പള്ളി കമ്മിറ്റി ഓഫീസില്‍ ഡിസംബര്‍ 2നു ആരംഭിക്കുന്ന ഹെല്പ് ഡസ്‌ക് 4 വരെ പ്രവര്‍ത്തിക്കും. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുകയെന്നു കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് എന്‍.എ നെല്ലിക്കുന്നു എം.എല്‍ എ, മാലിക് ദീനാര്‍ വലിയ ജുമാഅത്ത് പള്ളി പ്രസിഡന്റ് യഹ്യ തളങ്കര, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ അറിയിച്ചു.







