കാസര്‍കോട് : ഡേറ്റിംഗ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച് 16 കാരനെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ചന്തേര പൊലീസ് ഒരു പോക്സോ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പയ്യന്നൂര്‍ സ്വദേശിയായ പ്രസാദ് എന്ന ആള്‍ക്കെതിരാണ് കേസെടുത്തത്. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതോടെ 16 കാരന്റെ പരാതിയില്‍ ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസുകളുടെ എണ്ണം 15 ആയി. നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതികളായ ബേക്കല്‍ എ.ഇ.ഒ ആയിരുന്ന പടന്നക്കാട്ടെ വി.കെ സൈനുദ്ദീന്‍(52), ആര്‍.പി.എഫ് ജീവനക്കാരന്‍ പിലിക്കോട് എരവിലിലെ ചിത്രരാജ് (48), വെള്ളച്ചാലിലെ സുരേഷ് (30), വടക്കേ കൊവ്വലിലെ റയീസ് (40), തൃക്കരിപ്പൂര്‍, കരോളത്തെ കുഞ്ഞഹമ്മദ് (55), ചന്തേരയിലെ അഫ്‌സല്‍ (23), പടന്നക്കാട്ടെ റംസാന്‍ (65), ചെമ്പ്രകാനത്തെ നാരായണന്‍ (60), ചീമേനിയിലെ ഷിജിത്ത് (30) തുടങ്ങിയവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.







