കാസർകോട്: ലോക എയിഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കാസർകോട് ജനറൽ ആശുപത്രിയിലെ എ.ആർ.ടി സെന്റർ ജനറൽ ആശുപത്രി കോംപൗണ്ടിൽ റെഡ് റിബൺ മാതൃകയിൽ ദീപം തെളിയിച്ചു. ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് എന്ന സന്ദേശം ഉയർത്തി നഴ്സിംഗ് വിദ്യാർത്ഥികൾ മെഴുക് തിരി തെളിയിച്ച് സന്ദേശ യാത്ര നടത്തി. എ.ആർ.ടി സെന്റർ മെഡിക്കൽ ഓഫീസർ ഡോ ഫാത്തിമ മുബീന
റാലി ഉദ്ഘാടനം ചെയ്തു. ഐ എം എ കാസർകോട് ബ്രാഞ്ച് പ്രസിഡൻ്റ് ഡോ രേഖ റായ് റെഡ് റിബൺ ദീപം തെളിയിക്കൽ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി ഡോ അണ്ണപ്പ കാമത്ത്, ജെ എച്ച് ഐ രാധാകൃഷ്ണൻ, നഴ്സിംഗ് ഓഫീസർ നിഖില എസ്.പി, സീനിയർ നഴ്സിംഗ് ഓഫീസർ ഷിമ്മി മാത്യു, സുജ എസ് തോമസ്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ടി സതീഷൻ, കെ.ഡി.എൻ. പി. പ്ലസ് പ്രൊജക്ട് ഡയറക്ടർ കുഞ്ഞികൃഷ്ണൻ, കോഡിനേറ്റർ കെ പൂർണ്ണിമ പ്രസംഗിച്ചു.സി.എ യൂസുഫ്, സ്റ്റാഫ് നഴ്സ് പ്രബിത, ലാബ് ടെക്നീഷ്യൻ ഫിദ ഫാത്തിമ നേതൃത്വം നൽകി.
” പ്രതിസന്ധികളെ അതിജീവിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട്” എന്ന സന്ദേശവുമായി ജനറൽ ആശുപത്രിയിൽ ബോധവത്കരണ പരിപാടിയും പോസ്റ്റർ പ്രദർശനവും മറ്റും നടക്കുന്നുണ്ട് .







