ബന്തടുക്ക: പുളുവിഞ്ചി യുവജ്യോതി ഗ്രന്ഥാലയം വായനശാല കുട്ടികളിലെ ആത്മഹത്യ പ്രവണതയെക്കുറിച്ച് കുടുംബ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. ഷീജ അനീഷ് ക്ലാസെടുത്തു. കുട്ടികള്‍ ഒരുപാട് മാനസിക പ്രയാസങ്ങള്‍ നേരിടുന്നുണ്ടെന്നു അവര്‍ പറഞ്ഞു. ചില അവസരങ്ങളില്‍ കുട്ടികളെ മനസ്സിലാക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കാറില്ല.
കുട്ടികളുടെ മാനസികനിലവാരത്തില്‍ കുട്ടികള്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കാതെ വരുമ്പോള്‍ കുട്ടികള്‍ അവരെ അംഗീകരിക്കുന്നവരുടെ വാക്കുകള്‍ കേട്ട് പ്രവര്‍ത്തിക്കുന്നു.
അത് അവരെ തെറ്റായ വഴിയിലേക്ക് നയിക്കുന്നു.
എ.ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിത തമ്പാന്‍, സുരേഷ്, ഇ നാരായണന്‍ നായര്‍, ധന്യ സുരേഷ്, ശ്രീകാന്ത്, സരോജിനി, അഞ്ജന, കൃഷ്ണമണി, കൃഷ്ണന്‍ നമ്പ്യാര്‍, സ്മിത കൃഷ്ണന്‍ പ്രസംഗിച്ചു.








